/indian-express-malayalam/media/media_files/2024/12/30/iuXGDsaPLozgnor1DoC9.jpg)
സാന്ദ്ര സജീവ്
ലണ്ടൻ: മലയാളി വിദ്യാർഥിനിയുടെ മൃതദേഹം സ്‌കോട്ട്‌ലൻഡിലെ നദിയിൽ നിന്ന് കണ്ടെത്തി. കേരളത്തിൽ നിന്നുള്ള 22കാരിയായ സാന്ദ്ര എലിസബത്ത് സാജുവിന്റെ മൃതദേഹമാണ് സ്‌കോട്ട്ലൻഡിലെ ആൽമോണ്ട് നദിയിൽ നിന്ന് കണ്ടെത്തിയത്.
എഡിൻബറോയിലെ ഹെരിയറ്റ്-വാട്ട് സർവകലാശാല വിദ്യാർത്ഥിയായിരുന്ന സാന്ദ്രയെ ഡിസംബർ ആറ് മുതലാണ് കാണാതായത്. ലിവിംഗ്സ്റ്റണിലെ ഒരു സ്റ്റോറിൽ കറുത്ത മുഖംമൂടിയും കറുത്ത കോട്ടും ധരിച്ചാണ് അവസാനം കണ്ടത്.
കാണാതായി മൂന്നാഴ്ചകൾ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ്. കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്.
വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു എഡിൻബറോ പൊലീസ്. യുവതിയുടെ വിവരങ്ങൾ അടക്കം പൊതുസമൂഹത്തിന് പങ്കുവെച്ചിരുന്നു. സാന്ദ്രയെ പരിചയമുള്ളവരും അന്വഷണം നടത്തിയിരുന്നെങ്കിലും അതിനിടയിലാണ് മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തിയത്.
Read More
- യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
- വിമാനം റഷ്യ വെടിവെച്ചിട്ടതെന്ന് അസർബൈജാൻ;ക്ഷമാപണം നടത്തണമെന്ന് ആവശ്യം
- ഒരു വർഷം: ഏഴ് അപകടങ്ങൾ; 2024 വ്യോമയാന അപകടങ്ങളുടെ വർഷം
- ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് അപകടം; 179 മരണം
- അസർബൈജാൻ വിമാനാപകടം; ക്ഷമാപണവുമായി പുടിൻ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛനും അച്ഛനും അമ്മാവനും അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.