scorecardresearch

ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് അപകടം; 179 മരണം

ലാൻഡിങ് ഗിയർ തകർന്നതാണ് അപകട കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു

ലാൻഡിങ് ഗിയർ തകർന്നതാണ് അപകട കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
South Korea Flight Crash

ചിത്രം: എക്സ്

ഡൽഹി: ദക്ഷിണ കൊറിയയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഘ്യ ഉയരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 179 പേർക്കാണ് ധാരുണ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര തിരിച്ച ജെജു എയർലൈൻസിന്റെ വിമാനമാണ് കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നത്. 

Advertisment

തായ്‌ലൻഡിൽ നിന്ന് മടങ്ങിയ വിമാനം, തലസ്ഥാനമായ സിയോളിൽ നിന്ന് ഏകദേശം 288 കിലോമീറ്റർ അകലെയുള്ള സൗത്ത് ജിയോല്ല പ്രവിശ്യയിലെ വിമാനത്താവളത്തിൽ ലാൻഡു ചെയ്യുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി മുവാൻ വിമാനത്താവള അധികൃതർ അറിയിച്ചു. 

തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. ലാൻഡിങ് ഗിയർ തകർന്ന വിമാനം റൺവേയിൽ നിന്ന് തെന്നി മാറിയതാണ് അപകട കാരണമെന്ന് അഗ്നിശമനസേനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം.

Advertisment

തകർന്ന വിമാനത്തൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. രണ്ടുപേരെ ജീവനോടെ രക്ഷിക്കാനായെന്ന് അഗ്നിശമനസേന അറിയിച്ചു.

Read More

Flight Crash South Korea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: