scorecardresearch

അസർബൈജാൻ വിമാനാപകടം; ക്ഷമാപണവുമായി പുടിൻ

മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ക്രെംലിൻ പ്രസ്‌താവനയിൽ അറിയിച്ചു

മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ക്രെംലിൻ പ്രസ്‌താവനയിൽ അറിയിച്ചു

author-image
WebDesk
New Update
Azerbaijan Airlines plane crash

ചിത്രം: എക്സ്

ഡൽഹി: കസാഖിസ്ഥാനിൽ യാത്രാവിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ വ്യോമാതിർത്തിയിൽ നടന്ന സംഭവത്തെ ദാരുണമെന്ന് വിശേഷിപ്പിച്ച പുടിൻ, അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനെ ക്ഷമാപണം അറിയിച്ചു.

Advertisment

സംഭവത്തിൽ വ്‌ലാഡിമിർ പുടിൻ ക്ഷമാപണം നടത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങളോട് ആഴത്തിലും ആത്മാർത്ഥവുമായ അനുശോചനം രേഖപ്പെടുത്തുന്നതായും ക്രെംലിൻ പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറയുന്നു.

അസർബൈജാൻ വിമാനം ഗ്രോസ്‌നിയിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുത്ത സമയത്ത് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നുവെന്ന് ക്രെംലിൻ പറഞ്ഞു. ഗ്രോസ്‌നി, മോസ്ഡോക്ക്, വ്ലാഡികാവ്കാസ് പട്ടണങ്ങളിൽ യുക്രൈനിയൻ ഡ്രോൺ ആക്രമണം ഉണ്ടായപ്പോഴാണ് സംഭവം. ആക്രമണത്തെ ചെറുക്കാൻ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ശ്രമിച്ചുവെന്ന് ക്രെംലിൻ കൂട്ടിച്ചേർത്തു. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തിട്ടില്ല. 

വിമാനം റഷ്യൻ വ്യോമാതിർത്തിയിൽ സാങ്കേതികവും ഭൗതികവുമായ ബാഹ്യ ഇടപെടലിന് വിധേയമായതായി പുടിനുമായുള്ള സംഭാഷണത്തിൽ, പ്രസിഡൻ്റ് അലിയേവ് പ്രതികരിച്ചതായി അസർബൈജാൻ പ്രസിഡൻഷ്യൽ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Advertisment

67 യാത്രക്കാരും അഞ്ചു ജീവനക്കാരുമായി അസർബൈജാനിൽ നിന്ന് റഷ്യയിലേക്ക് പറന്ന എംബ്രയർ പാസഞ്ചർ വിമാനമാണ് അപകടത്തിൽപെട്ടത്. കസാഖിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപമാണ് വിമാനം തീപിടിച്ച് തകർന്നുവീണത്.

Read More

Flight Crash Vladimir Putin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: