scorecardresearch

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛനും അച്ഛനും അമ്മാവനും അറസ്റ്റിൽ

മുത്തച്ഛനും അച്ഛനും അമ്മാവനും ചേർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും താൻ ഇപ്പോൾ ഗർഭിണിയാണെന്നുമാണ് പെൺകുട്ടി നൽകിയിരിക്കുന്ന പരാതി

മുത്തച്ഛനും അച്ഛനും അമ്മാവനും ചേർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും താൻ ഇപ്പോൾ ഗർഭിണിയാണെന്നുമാണ് പെൺകുട്ടി നൽകിയിരിക്കുന്ന പരാതി

author-image
WebDesk
New Update
Sexual Abuse

പ്രതീകാത്മക ചിത്രം

ലക്‌നൗ​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുത്തച്ഛനും അച്ഛനും അമ്മാവനും അറസ്റ്റിലായി. പീഡനത്തെക്കുറിച്ച് പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. മുത്തച്ഛനും അച്ഛനും അമ്മാവനും ചേർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും താൻ ഇപ്പോൾ ഗർഭിണിയാണെന്നുമാണ് പെൺകുട്ടി നൽകിയിരിക്കുന്ന പരാതി. മൂന്നു പ്രതികൾക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Advertisment

താൻ രണ്ട് മാസം ഗർഭിണിയാണെന്നും വൈദ്യപരിശോധന നടക്കുകയാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞതായി അഡീഷണൽ പോലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. കുടുംബാംഗങ്ങളിൽനിന്നുള്ള ഉപദ്രവം കാരണം താനും അമ്മയും കുറച്ചു മാസങ്ങൾക്കു മുൻപ് വീട് വിട്ടുപോയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 

മറ്റൊരു സംസ്ഥാനത്ത് ഞാനും അമ്മയും മാറി താമസിക്കുകയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുൻപ് അച്ഛനും അമ്മാവനും വന്ന് ഞങ്ങളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്മ മരിച്ചു. അതിനുശേഷം മുത്തച്ഛനും അച്ഛനും അമ്മാവനും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. അടുത്തിടെയാണ് ഇക്കാര്യം ഒരു ബന്ധുവിനോട് പറഞ്ഞത്. തുടർന്നാണ് പരാതി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മ മരിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

Sexual Abuse Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: