/indian-express-malayalam/media/media_files/2024/12/30/nnaFQmyzvYjXo3HLtNMU.jpg)
ചിത്രം: എക്സ്
ഡൽഹി: മുൻ യുഎസ് പ്രസിഡൻ്റും ഡെമോക്രാറ്റ് നേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 1977 മുതൽ 1981 വരെ യുഎസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച കാർട്ടർ, നൂറാം വയസിലാണ് വിടപറഞ്ഞത്. അമേരിക്കയുടെ 39-ാമത് പ്രസിഡന്റായിരുന്നു.
കാൻസറിനെ അതിജീവിച്ച സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹം, കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ചികിത്സ അവസാനിച്ചതിനെ തുടർന്ന് അദ്ദേഹം ജോർജിയയിലെ വീട്ടിലായിരുന്നു താമസമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളും അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലുകളും കണക്കിലെടുത്ത് 2002-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരം സമ്മാനിച്ചു.
അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ജോർജ്ജിയയിൽ സെനറ്റ് അംഗമായും 1971 മുതൽ 1975 വരെ ഗവർണ്ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന പ്രസിഡൻ്റുകൂടിയാണ് കാർട്ടർ.
Read More
- വിമാനം റഷ്യ വെടിവെച്ചിട്ടതെന്ന് അസർബൈജാൻ;ക്ഷമാപണം നടത്തണമെന്ന് ആവശ്യം
- ഒരു വർഷം: ഏഴ് അപകടങ്ങൾ; 2024 വ്യോമയാന അപകടങ്ങളുടെ വർഷം
- ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് അപകടം; 179 മരണം
- അസർബൈജാൻ വിമാനാപകടം; ക്ഷമാപണവുമായി പുടിൻ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛനും അച്ഛനും അമ്മാവനും അറസ്റ്റിൽ
- മൻമോഹൻ സിങ്ങിന് വിട നൽകാനൊരുങ്ങി രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.