/indian-express-malayalam/media/media_files/2024/12/31/aGLBBpUaPJrRVwfXOMOT.jpg)
ന്യൂസിലാൻഡിൽ പുതുവർഷം പിറന്നപ്പോൾ (ഫൊട്ടൊ കടപ്പാട്- എക്സ്)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവർഷം പിറന്നു. പ്രതീക്ഷയോടെയും പ്രത്യാശയോടെയും പുതുവർഷത്തെ വരവേൽക്കുകയാണ് ലോകം. ക്രിസ്മസ് ദ്വീപ് എന്ന് ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് കിരിബാത്തിയിൽ പുതുവത്സരം പിറന്നത്.
മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്.
ന്യൂസിലാന്റിലെ ചാതം ദ്വീപുകളിലാണ് തൊട്ടുപിന്നാലെ പുതുവർഷം പിറന്നത്. ന്യൂസിലൻഡിലെ വെല്ലിങ്ടനിലെയും ഓക്ലൻഡിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. ടോംഗ സമോവ ഫിജി എന്നീ രാജ്യങ്ങൾ ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവർഷം ആഘോഷിക്കും. പിന്നീട് ക്വീൻസ്ലാൻഡും വടക്കൻ ഓസ്ട്രേലിയയും പുതുവർഷം ആഘോഷിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ രാത്രി 8.30ന് പുതുവർഷം എത്തും.
[WATCH] New Zealand ushers into 2025. The Island country in the southwestern Pacific Ocean is among the first in the world to usher in the new year.#Newzroom405pic.twitter.com/jAxVpHOnhW
— Newzroom Afrika (@Newzroom405) December 31, 2024
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയിൽ പുതുവർഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവർഷത്തെ വരവേൽക്കും. പുതുവർഷം അവസാനമെത്തുക യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകളാണിവ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.