/indian-express-malayalam/media/media_files/2024/12/31/ZPJbJQZ4pGGmcWgGjyva.jpg)
വോട്ടുത്സവത്തിന്റെ 2024
ലോകത്ത് തന്നെ ഏറ്റവുമധികം തിരഞ്ഞെടുപ്പുകൾ നടന്ന വർഷമാണ് 2024. ആഗോളതലത്തിൽ 65 രാജ്യങ്ങളിലാണ് 2024-ൽ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയിൽ ലോക്‌സഭയിലേക്കും എട്ട് സംസ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നതും 2024-ലാണ്.
ഏറെ നാളായി തിരഞ്ഞെടുപ്പ് നടക്കാതിരുന്ന ജമ്മു കശ്മീർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടന്നത് ഇന്ത്യൻ ജനാധിപത്യത്തെ കുടുതൽ ശക്തമാക്കി. 2024ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച തിരഞ്ഞെടുപ്പുകൾ പരിശോധിക്കാം.
വീണ്ടും മോദി, നേതൃനിരിയിൽ രാഹുൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പാർട്ടിയെ നയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് കോൺഗ്രസിനെ നയിച്ചത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് രാഹുൽ ഗാന്ധിയായിരുന്നു.
/indian-express-malayalam/media/media_files/2024/11/10/ua1Pv9mySOaOvMDhKq6R.jpg)
543 അംഗ ലോക്സഭയിൽ അധികാരം നിലനിർത്താൻ 272 സീറ്റാണ് വേണ്ടത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 240 സീറ്റിൽ ഒതുങ്ങിയപ്പോൾ എൻഡിഎ 293 സീറ്റുകൾ നേടി. കോൺഗ്രസിന് 99 സീറ്റും ഇന്ത്യാ സഖ്യത്തിന് 240 സീറ്റും നേടാനായി.
/indian-express-malayalam/media/media_files/WxQObFuHeoEeMTgvhb5z.jpg)
ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും രണ്ടാമതും അധികാരം നിലനിർത്താൻ ബിജെപിക്കും നരേന്ദ്ര മോദിക്കുമായി. മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു.
അരുണാചലിൽ വീണ്ടും ബിജെപി
2024 ലെ തിരഞ്ഞെടുപ്പിൽ 46 സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം തവണയും അരുണാചൽ പ്രദേശിൽ ബിജെപി ഭരണം നിലനിർത്തി. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അഞ്ച് സീറ്റുകൾ നേടിയപ്പോൾ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ രണ്ട് സീറ്റുകളും എൻസിപി മൂന്ന് സീറ്റുകളും നേടി.
കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ, മൂന്ന് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു. പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു
സിക്കിമിൽ ഭരണമാറ്റം
പതിനൊന്നാമത് സിക്കിം അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച മികച്ച വിജയം നേടി. ആകെയുള്ള 32 സീറ്റുകളിൽ 31 സീറ്റുകൾ നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലെത്തിയത്. 2019ലെ തെരഞ്ഞെടുപ്പിൽ അവരുടെ സീറ്റ് നില 17 ആയിരുന്നു.
ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസും മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റ് നേടി. പ്രേം സിങ് തമാങ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.
ആന്ധ്രാപ്രദേശിൽ അട്ടിമറി
ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി-ബിജെപി -ജെഎസ്പി സഖ്യം 175ൽ 165 സീറ്റുകൾ നേടി. വൈഎസ്ആർ ജഗൻ മോഹൻ റെഡ്ഡി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
/indian-express-malayalam/media/media_files/uploads/2018/03/Chandrababu-Naidu.jpg)
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിന് ശേഷം 136 സീറ്റുകളുമായി ടിഡിപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മിന്നും പ്രകടനം കാഴ്ചവെച്ച തെലുങ്ക് ദേശം പാർട്ടി എൻഡിഎ മുന്നണിയിലെ നിർണായക ശക്തിയായി മാറി.
ഒഡീഷയിൽ ചരിത്രം തിരുത്തി
24 വർഷം ബിജു ജനതാദൾ ഭരിച്ച ഒഡീഷയിൽ ബിജെപി ചരിത്ര വിജയം നേടി. 147 അംഗ നിയമസഭയിൽ 78 സീറ്റുകൾ നേടിയാണ് ബിജെഡിയുടെ ഭരണം അവസാനിപ്പിച്ച് ഒഡീഷയിൽ ബിജെപി അധികാരത്തിലെത്തിയത്.
/indian-express-malayalam/media/media_files/uploads/2019/05/Naveen-Patnaik.jpg)
ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ഒഡീഷയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എൻഡിഎ 81 സീറ്റും ബിജെഡി 51 സീറ്റുകളും നേടി. മോഹൻ ചർൺ മഹാജിയാണ് ഒഡീഷ മുഖ്യമന്ത്രി.
വീണ്ടും ജനാധിപത്യത്തിലേക്ക് ജമ്മു കശ്മീർ
അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആറ് വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ജമ്മു കശ്മീരിൽ നടന്നത്. 90 അസംബ്ലി സീറ്റുകളിൽ നാഷണൽ കോൺഫറൻസ് (എൻസി)-കോൺഗ്രസ്-സിപിഎം സഖ്യത്തിന് 49 സീറ്റുകൾ ലഭിച്ചു.
/indian-express-malayalam/media/media_files/uploads/2017/10/omar-abdullah.jpg)
ബിജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. ആകെ 64 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഹരിയാനയിൽ ട്വസ്റ്റ്
ഹരിയാനയിൽ 90ൽ 48 സീറ്റും നേടി ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം നേടി. ഹരിയാനയിൽ ആദ്യമായി ഹാട്രിക് വിജയം നേടുന്ന പാർട്ടിയാണ് ബിജെപി. കോൺഗ്രസിന് 37 സീറ്റുകൾ മാത്രമാണ് നേടാനായത്. ഇന്ത്യൻ നാഷണൽ ലോക്ദൾ 2 സീറ്റും സ്വതന്ത്രർ 3 സീറ്റും നേടി. നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റു.
എക്‌സിറ്റ് പോളുകളിൽ കോൺഗ്രസിനായിരുന്നു മൻതൂക്കം നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ എല്ലാ എക്‌സിറ്റ് പോളുകളെയും നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ ഐതിഹാസിക വിജയം.
സസ്‌പെൻസിനൊടുവിൽ ജാർഖണ്ഡിൽ ഇന്ത്യ സഖ്യം
സസ്‌പെൻസും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ജാർഖണ്ഡ് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരം നിലനിർത്തുകയും സംസ്ഥാന ചരിത്രത്തിൽ തുടർച്ചയായി രണ്ടാം തവണയും അധികാരം നേടുന്ന ആദ്യ സർക്കാരായി ഝാർഖണ്ഡ് മുക്തി മോർച്ച മാറി.
/indian-express-malayalam/media/media_files/2024/11/28/wrKUpugUeFbm9mdmcnqV.jpg)
81 നിയമസഭാ സീറ്റുകളിൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), സിപിഐ-എംഎൽ സഖ്യം 57ലും വിജയിച്ചു. ഭാരതീയ ജനതാ പാർട്ടി 21 സീറ്റുകൾ നേടി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
മഹാരാഷ്ട്രയിൽ എൻഡിഎയുടെ ചരിത്രനേട്ടം
ബിജെപിയുടെ തിരക്കഥയിൽ മഹാരാഷ്ട്രയിൽ ഉജ്ജ്വല വിജയമാണ് മഹായുതി സഖ്യം നേടിയത്. 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം 233 സീറ്റുകളിലും മഹാ വികാസ് അഘാഡി സഖ്യം 49 സീറ്റുകളിലും വിജയിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് നവംബറിൽ കോടതിയെ സമീപിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2019/10/fadnavis.jpg)
ഏറെ സസ്‌പെൻസുകൾക്ക് ശേഷമാണ് മഹായുതി സഖ്യത്തിന് മുഖ്യമന്ത്രിയെ നിശ്ചയിക്കാനായത്. ഇത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
2025-ലും വോട്ടുമാമാങ്കം
ഡൽഹി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് 2025-ൽ രാജ്യത്ത് നടക്കാനുള്ളത്. ഡൽഹിയിൽ ആംആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും നേർക്കുനേരുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ബീഹാറിൽ ജെഡിയു-ബിജെപി സഖ്യവും കോൺഗ്രസ് ആർജെഡി സഖ്യവുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2025-ലാണ്.
Read More
- പിഫ് തുക എടിഎം വഴി പിൻവലിക്കാം, എവിടെനിന്നും പെൻഷൻ വാങ്ങാം; പുതുവർഷത്തിലെ മാറ്റങ്ങൾ
- ചരിത്രം കുറിച്ച് ഇന്ത്യ; സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
- വയനാട് ഉരുൾപൊട്ടൽ; അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം
- നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.