/indian-express-malayalam/media/media_files/2024/12/31/dIRgbmkoO5jy3irqglWq.jpg)
2025 ലെ പ്രധാന മാറ്റങ്ങൾ
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് രാജ്യം. പലയിടത്തും 2025 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. 2025 ൽ സാമ്പത്തിക രംഗത്തും ജനജീവിതത്തെ ബാധിക്കുന്നതുമായ ഒട്ടേറെ മാറ്റങ്ങളും വരുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിലെ മാറ്റങ്ങൾ
നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾക്കും ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾക്കുമുള്ള ഫിക്സഡ് ഡെപ്പോസിറ്റ് നിയമങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വരുത്തിയ മാറ്റം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പൊതു നിക്ഷേപം സ്വീകരിക്കുക, നോമിനേഷൻസ്, പൊതു നിക്ഷേപം തിരികെ നൽകുക തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
റുപേ ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്സസ്
റുപേ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻസിപി) പുതുക്കിയ മാർഗനിർദേശങ്ങൾ 2025 ജനുവരി 1 മുതൽ നിലവിൽ വരും. പുതുക്കിയ നയം അനുസരിച്ച്, ടയർ അടിസ്ഥാനത്തിലുള്ള ചിലവഴിക്കൽ മാനദണ്ഡങ്ങൾ പ്രകാരം കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി എയർപോർട് ലോഞ്ച് ആക്സസിബിലിറ്റി ലഭിക്കും.
പിഫ് തുക എടിഎം വഴി പിൻവലിക്കാം
ഇപിഎഫ്ഒ അംഗങ്ങൾക്ക് എടിഎമ്മുകളിൽനിന്ന് നേരിട്ട് പണം പിൻവലിക്കാൻ സാധിക്കും. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. 2025 മേയ്-ജൂൺ മാസങ്ങളോടെ പുതിയ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
യുപിഐ പേയ്‌മെന്റ്
തേർഡ് പാർട്ടി യുപിഐ ആപ്ലിക്കേഷനുകളുടെ വാലറ്റുകളിലൂടെ പണം കൈമാറാൻ സാധിക്കും. 2025 ജനുവരി 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. 'യുപിഐ123പേ’ സംവിധാനത്തിൽ ഒരു ഇടപാടിൽ അയയ്ക്കാവുന്ന തുക 5,000 രൂപയായിരുന്നു. ഇത് 10,000 ആക്കിയത് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്തെ എവിടെ നിന്നും പെൻഷൻ വാങ്ങാം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെന്‍ഷന്‍കാര്‍ക്ക് ജനുവരി മുതല്‍ ഇന്ത്യയിലെ ഏത് ബാങ്കില്‍ നിന്നോ ശാഖയില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കും. ഇതിനായുള്ള കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സിസ്റ്റം (സിപിപിഎസ്) ജനുവരി 1 മുതൽ നടപ്പാകും.
ഈടില്ലാതെ കാർഷിക വായ്‌പ
2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് ഈട് വേണ്ടെന്ന ആർബിഐയുടെ പുതിയ വ്യവസ്ഥ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷമായിരുന്നു.
യുഎസ് വിസ
യുഎസിലേക്കുള്ള നോൺ–ഇമിഗ്രന്റ് വീസയ്ക്കുള്ള അപ്പോയ്ന്റ്മെന്റുകൾ അധിക ചാർജ് നൽകാതെ ഒറ്റത്തവണ റീഷെഡ്യൂൾ ചെയ്യാനുള്ള ക്രമീകരണം ജനുവരി ഒന്നു മുതൽ നടപ്പാക്കും.
പഴയ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
പഴയ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിലയ്ക്കും. 2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്നതും പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്നതുമായ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകും. സാംസങ് ഗാലക്സി എസ്3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ്4 മിനി, സോണി എക്സ്പീരിയ, എൽജി ഒപ്റ്റിമസ് ജി, നെക്സസ് 4 തുടങ്ങിയ പഴയ ഫോണുകളിലാണ് വാട്സ്ആപ്പ് പ്രവർത്തികാതെ വരിക.
കാറുകൾക്ക് വില ഉയരും
രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ കാറുകളുടെയും വിലയിൽ ജനുവരി ഒന്നു മുതൽ 3-5 ശതമാനം വർധന ഉണ്ടാകും. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്‌സ്, നിസാൻ മോട്ടർ ഇന്ത്യ അടക്കമുള്ള വാഹന നിർമ്മാതാക്കൾ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രധാന മാറ്റങ്ങൾ
ആർടി ഓഫീസുകൾ സ്മാർട് ആകും
സംസ്ഥാനത്തെ ആർടി ഓഫിസുകൾ ജനുവരി ഒന്നു മുതൽ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ മാത്രമാകും സന്ദർശന സമയം.
പഞ്ചായത്തുകളിലേക്ക് കെ-സ്മാർട്
നഗരസഭകളിലുള്ള കെ–സ്മാർട് ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ മുന്നോടിയായുള്ള പൈലറ്റ് പദ്ധതിക്ക് ആദ്യം തിരുവനന്തപുരം ജില്ലയിൽ തുടക്കമാകും.
പിഎസ്‌സി അഭിമുഖം
പിഎസ്‌സി അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തീയതി മാറ്റി കിട്ടാൻ ജനുവരി ഒന്നു മുതൽ പ്രൊഫൈൽ വഴി അപേക്ഷിക്കണം. തപാൽ, ഇ–മെയിൽ വഴി അപേക്ഷകൾ സമർപ്പിച്ചാൽ പരിഗണിക്കില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.