/indian-express-malayalam/media/media_files/2024/12/31/7sHutFj2uUmqlHvSjev4.jpg)
2024ൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടനാരെന്നറിയാമോ?
മലയാള സിനിമയെ സംബന്ധിച്ച് സംഭവബഹുലമായൊരു വർഷമായിരുന്നു 2024. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷം. 200 കോടിയും 100 കോടിയും 50 കോടിയുമൊക്കെയായി പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ ലാഭം കൊയ്തു. പല ചിത്രങ്ങളും കേരളത്തിനപ്പുറമുള്ള മറ്റു സംസ്ഥാനങ്ങളിൽ വലിയ വിജയം നേടി.
മലയാളത്തിലെ യുവതാരങ്ങൾക്കും കൈനിറയെ ചിത്രങ്ങൾ ലഭിച്ച വർഷമാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ആരെന്നറിയാമോ? അതിനു മുൻപു ഓരോ നടന്മാരുടെയും 2024 റിലീസുകൾ ഏതൊക്കെയെന്നു നോക്കാം.
- പൃഥ്വിരാജ് - 2 ചിത്രങ്ങൾ (ആടുജീവിതം, ഗുരുവായൂർ അമ്പലനടയിൽ)
- ബേസിൽ- 6 ചിത്രങ്ങൾ ( വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പലനടയിൽ, നുണക്കുഴി, വാഴ, അജയന്റെ രണ്ടാം മോഷണം, സൂക്ഷ്മദർശിനി)
- ടൊവിനോ തോമസ്- - 2 ചിത്രങ്ങൾ (അന്വേഷിപ്പിൻ കണ്ടെത്തും, നടികർ, അജയന്റെ രണ്ടാം മോഷണം)
- ഫഹദ്- 4 ചിത്രങ്ങൾ (ആവേശം, വേട്ടയ്യൻ, ബോഗെയ്ൻവില്ല, പുഷ്പ 2)
- ആസിഫ് അലി- 4 ചിത്രങ്ങൾ ( തലവൻ, ലെവൽ ക്രോസ്, അഡിയോസ് അമിഗോ, കിഷ്കിന്ധാകാണ്ഡം)
- ഉണ്ണിമുകുന്ദൻ- 3 ചിത്രങ്ങൾ (ജയ് ഗണേഷ്, ഗരുഡൻ, മാർക്കോ)
- നിവിൻ പോളി- 2 ചിത്രങ്ങൾ (വർഷങ്ങൾക്കു ശേഷം, മലയാളി ഫ്രം ഇന്ത്യ)
- നസ്ലൻ - 2 ചിത്രങ്ങൾ(പ്രേമലു, ഐ ആം കാതലൻ)
- വിനീത് ശ്രീനിവാസൻ- 1 ചിത്രം (സ്വയം സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായി അഭിനയിച്ചു)
ഇങ്ങനെ പോവുന്നു യുവതാരങ്ങളുടെ ഈ വർഷത്തെ പ്രധാന റിലീസുകൾ.
എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാത്ത ഒരാളാണ്, ഈ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായക നടനെന്ന വിശേഷണത്തിനു അർഹനായിരിക്കുന്നത്. മറ്റാരുമല്ല നടൻ ധ്യാൻ ശ്രീനിവാസനാണ് 2024ൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ.
നായകനായും സഹനടനായും 13 സിനിമകളിലാണ് ധ്യാൻ അഭിനയിച്ചത്. അയ്യർ ഇൻ അറേബ്യ, വർഷങ്ങൾക്കുശേഷം, മലയാളി ഫ്രം ഇന്ത്യ, കുടുംബശ്രീയും കുഞ്ഞാടും, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, നടികർ, പാർട്ട്ണേഴ്സ്, സീക്രട്ട്, സൂപ്പർ സിന്ദഗി, ബാഡ് ബോയ്സ്, ആനന്ദ് ശ്രീബാല, ത്രയം, ഓശാന എന്നിവയാണ് ധ്യാൻ ഈ വർഷം അഭിനയിച്ച ചിത്രങ്ങൾ.
എന്നാൽ 13 എണ്ണത്തിൽ 12 എണ്ണവും ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഒരൊറ്റ ചിത്രമാണ് ധ്യാനിനു രക്ഷയായത്. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം മാത്രമാണ് ബോക്സ് ഓഫീസിൽ കാര്യമായ ലാഭം കൊയ്ത ചിത്രം. ബോക്സ് ഓഫീസിൽ നിന്നും 81.56 കോടി രൂപയാണ് ചിത്രം നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.