/indian-express-malayalam/media/media_files/qH9yTmWXs8D2Im6utGOl.jpg)
ബിരേൻ സിങ്
ഇംഫാൽ: മണിപ്പൂരിലെ കലാപത്തിൽ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ്. നിർഭാഗ്യകരമായ സംഭവമാണ് ഈ വർഷം ഉണ്ടായത്. അതിൽ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തിൽ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പുതുവർഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വർഷം വംശീയ സംഘർഷങ്ങളെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂർ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു.
കഴിഞ്ഞ മെയ് മൂന്ന് മുതൽ ഇന്നുവരെ സംഭവിച്ചതിൽ സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ മാപ്പുചോദിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലർക്കും വീടുകൾ വിട്ടുപോകേണ്ടിവന്നു. സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാൻ മാപ്പു ചോദിക്കുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങൾ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം.മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ മണിപ്പൂർ കലാപം തണുപ്പിക്കാൻ ആവശ്യമായ നടപടികളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മണിപ്പൂരിൽ നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതിനെതിരയെും പ്രതിപക്ഷം രംഗത്തുവന്നു.
Read More
- വെൽക്കം 2025 ; കിരിബാത്തിയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു
- ഇനി ജനറേഷൻ ബീറ്റ; 2025 മുതൽ പുതിയ ജനസംഖ്യാ ഗ്രൂപ്പ്
- വോട്ടുത്സവത്തിന്റെ 2024
- പിഫ് തുക എടിഎം വഴി പിൻവലിക്കാം, എവിടെനിന്നും പെൻഷൻ വാങ്ങാം; പുതുവർഷത്തിലെ മാറ്റങ്ങൾ
- ചരിത്രം കുറിച്ച് ഇന്ത്യ; സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.