scorecardresearch

പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്

കുടുംബ പ്രശ്‌നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം അഞ്ച് പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു

കുടുംബ പ്രശ്‌നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം അഞ്ച് പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു

author-image
WebDesk
New Update
agra murder

സംഭവ സ്ഥലത്ത് നിന്ന് പ്രതിയെ പോലീസ് പിടികൂടി (പ്രതീകാത്മക ചിത്രം)

ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം അഞ്ച് പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. 

Advertisment

ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിന്റെ സഹോദരിമാരായ ആലിയ (ഒൻപത്), അൽഷിയ (19), അക്‌സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത്.ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവീണ ത്യാഗി പറഞ്ഞു.

കൊലപാതകം നടന്നതിന് പിന്നാലെ പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പിടികൂടാനായെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Read More

Advertisment
Agra Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: