/indian-express-malayalam/media/media_files/2025/01/03/9CVkYONJZX34uvoQhJD0.jpg)
ഫയൽ ചിത്രം
മീററ്റ്: കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ് സംഭവം. 22 കാരിയാണ് കൊല്ലപ്പെട്ടത്.
നീരജ് കുമാർ എന്ന യുവാവുമായി കൊല്ലപ്പെട്ട സുമൻ കുമാരി പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാർ പ്രണയത്തെ എതിർക്കുകയും കൃഷ്ണ യാദവ് എന്ന യുവാവുമായി അവളുടെ വിവാഹം നടത്തുകയും ചെയ്തു. ഡിസംബർ 29 ന് ബിനൗലി ഗ്രാമത്തിലെ തന്റെ വീട്ടിൽ എത്തിയ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. എന്നാൽ, ജനുവരി ഒന്നിന് പെൺകുട്ടിയെ വീട്ടുകാർ പിടികൂടി ഭർതൃ വീട്ടിൽ എത്തിച്ചു. അവിടെവച്ച് ഭർത്താവും സഹോദരൻ രോഹിതും (25) മറ്റു രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കരിമ്പിൻ തോട്ടത്തിൽ കുഴിച്ചു മൂടുകയായിരുന്നു. ഭർത്താവ്, സഹോദരൻ, ഭർതൃസഹോദരൻ, അയൽവാസിയായ രാജീവ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read More
- ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി കുറഞ്ഞവരിൽ പിണറായി വിജയനും
- കന്യാകുമാരിയിലേക്കാണോ യാത്ര? ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
- ആൾക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 10 മരണം; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് മേയർ
- പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.