/indian-express-malayalam/media/media_files/2025/01/03/fjz5heDGZGsNJHUQs6Me.jpg)
യൂണിയൻ കാർബൈഡ് വിഷമാലിന്യത്തിനെതിരെ മണ്ണെണ ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്നവർ
ഭോപ്പാൽ: മധ്യപ്രദേശിലെ പിതാംപൂരിൽ 337 ടൺ യൂണിയൻ കാർബൈഡ് മാലിന്യം സംസ്‌കരിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ സ്വയം തീ കൊളുത്തി. ധാർ ജില്ലയിൽ മാലിന്യ നിർമാർജനത്തെതിരെ ബന്ദ് ആചരിക്കുന്നതിനിടെയാണ് സംഭവം.
ഏകദേശം 40 വയസ് തോന്നിക്കുന്നവരാണ് രണ്ട് പേരും. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും മേഖലയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരുവരും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
ബന്ദ് ആഹ്വാനത്തെത്തുടർന്ന് നഗരത്തിലെ കടകളും മാർക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കാർബൈഡ് ദുരന്ത ഭൂമിയിൽ നിന്നു കൊണ്ടുവന്ന വിഷ മാലിന്യങ്ങൾ കത്തിക്കുമ്പോൾ പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷം ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ശാസ്ത്രീയ സംസ്‌കരണത്തിനായി അധികൃതർ കാർബൈഡ് ഫാക്ടറിയിൽ നിന്നും 337 ടൺ മാലിന്യം പീതാംപൂരിലേയ്ക്ക് മാറ്റി. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഒരു കൂട്ടം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ക്രമസമാധാന പാലത്തിനായി പിതാംപൂരിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 1984 ഡിസംബർ 23 ന് രാത്രിയിലാണ് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകം ചോർന്നത്. ദുരന്തത്തിൽ കുറഞ്ഞത് 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നാണിത്.ർ
Read More
- ആം ആദ്മി പാർട്ടി ഒരു ദുരന്തം; രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി
- സമ്മാനത്തിലും ഒന്നാമൻ; അമേരിക്കൻ പ്രഥമ വനിതയ്ക്ക് മോദിയുടെ വിലയേറിയ ഉപഹാരം
- സഞ്ചാരികൾ ഗോവയെ കൈവിട്ടോ...?
- നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
- ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി കുറഞ്ഞവരിൽ പിണറായി വിജയനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.