scorecardresearch

വാലറ്റത്തോ മധ്യഭാഗത്തോ? വിമാനങ്ങളിൽ ഏതു സീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം?

വിമാന അപകടങ്ങളിൽനിന്നും അതിജീവിച്ചവരിൽ ഭൂരിഭാഗവും വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റിലുണ്ടായിരുന്നവരാണ്. അങ്ങനെയെങ്കിൽ വിമാന അപകടങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള സുരക്ഷിത സ്ഥാനം പിറകിലായാണോ അതോ മധ്യഭാഗത്തായാണോ?

വിമാന അപകടങ്ങളിൽനിന്നും അതിജീവിച്ചവരിൽ ഭൂരിഭാഗവും വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റിലുണ്ടായിരുന്നവരാണ്. അങ്ങനെയെങ്കിൽ വിമാന അപകടങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള സുരക്ഷിത സ്ഥാനം പിറകിലായാണോ അതോ മധ്യഭാഗത്തായാണോ?

Anil Sasi & Sukalp Sharma
New Update
news

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് വിമാന ദുരന്തങ്ങളാണ് ഉണ്ടായത്

വിമാന അപകടങ്ങൾ എപ്പോഴും സംഭവിക്കാറില്ല. എന്നാൽ, അപകടം ഉണ്ടായാൽ അവയുടെ വ്യാപ്തി വലുതായിരിക്കും. വിമാന അപകടങ്ങളിൽനിന്നും അതിജീവിക്കുന്നവർ വിരളമാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് വിമാന ദുരന്തങ്ങളാണ് ഉണ്ടായത്. 

Advertisment

ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം കസഖ്സ്ഥാനിലെ അക്തൗവിൽ തകർന്നുവീണ് 38 പേർ മരിച്ചു. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീണത്. റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്‌സ്ഥാനില്‍ തകര്‍ന്നുവീണതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അപകടകാരണം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡിസംബർ 29 ന് ദക്ഷിണ കൊറിയയുടെ ജെജു എയർലൈൻ തകർന്നു വീണ് 179 പേരാണ് മരിച്ചത്. തായ്‌ലൻഡിൽനിന്നു മടങ്ങിയ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നു വീഴുകയായിരുന്നു. പക്ഷികൾ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് 2 പേർ മാത്രമാണ്. രക്ഷപ്പെട്ട രണ്ടുപേരും വിമാന ജീവനക്കാരാണ്. രക്ഷപ്പെട്ട രണ്ടുപേരെയും വിമാനത്തിന്റെ വാലറ്റത്ത് നിന്ന് രക്ഷാ സംഘം പുറത്തെടുത്തത്.

വിമാന അപകടങ്ങളിൽനിന്നും അതിജീവിച്ചവരിൽ ഭൂരിഭാഗവും വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റിലുണ്ടായിരുന്നവരാണ്. അങ്ങനെയെങ്കിൽ വിമാന അപകടങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള സുരക്ഷിത സ്ഥാനം പിറകിലായാണോ അതോ മധ്യഭാഗത്തായാണോ?. വിമാന അപകടങ്ങളിൽനിന്നുള്ള അതിജീവനം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. വിമാനത്തിന്റെ വാലറ്റത്ത് ഇരിക്കുന്നതാണ് സുരക്ഷിതമെന്നാണ് ചില പരിമിതമായ പഠനങ്ങൾ കാണിക്കുന്നത്.

Advertisment

വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റിൽ ഇരുന്നവരിൽ കുറച്ചു പേർ മാത്രമാണ് വിമാന അപകടങ്ങളിൽ മരിച്ചതെന്ന് 35 വർഷത്തെ വിമാന അപകടങ്ങളുടെ ഡാറ്റ വിശകലനം ചെയ്ത 2015-ലെ ഒരു പഠനത്തെ അടിസ്ഥാനമാക്കി ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഏവിയേഷൻ റെഗുലേറ്റർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) ഡാറ്റാബേസ് ആണ് പഠനത്തിനായി ഉപയോഗിച്ചത്. 

പഠനപ്രകാരം, വിമാനത്തിന്റെ പിന്നിൽ 32 ശതമാനമാണ് മരണനിരക്ക്, മധ്യഭാഗത്ത് 39 ശതമാനവും മുൻഭാഗത്ത് 38 ശതമാനവുമാണ് മരണ നിരക്ക്. വിമാനത്തിന്റെ പിൻഭാഗത്തെയും മധ്യഭാഗത്തെയും സീറ്റുകളാണ് സുരക്ഷിതമായി പഠനത്തിൽ കണ്ടെത്തിയത്. ഏറ്റവും മോശം സീറ്റുകൾ എയർക്രാഫ്റ്റ് ക്യാബിന്റെ മധ്യഭാഗത്തുള്ള ഇടനാഴിക്ക് അരികത്തുള്ളവയാണ് (44 ശതമാനം മരണനിരക്ക്).

അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാസികയായ പോപ്പുലർ മെക്കാനിക്സ് 2007-ൽ നടത്തിയ മറ്റൊരു പഠനവും സമാനമായ നിഗമനങ്ങളിലേക്കാണ് എത്തിയത്. 1971 മുതൽ യുഎസിൽ നടന്ന വിമാന അപകടങ്ങളുടെയും അതിൽ മരിച്ചവരുടെയും അതിജീവിച്ചവരുടെയും യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിൽ (എൻടിഎസ്‌ബി)നിന്നും ലഭിച്ച ഡാറ്റയാണ് പഠനത്തിൽ വിശകലനം ചെയ്തത്. വിമാനത്തിന്റെ വാലറ്റത്ത് ഇരിക്കുന്നവരുടെ അതിജീവന നിരക്ക് 69 ശതമാനമാണെന്ന് പഠനത്തിൽ കണ്ടെത്തി. മധ്യഭാഗത്തുള്ളവർക്ക് 56 ശതമാനവും വിമാനത്തിന്റെ മുൻവശത്തെ സീറ്റുകൾക്ക് 49 ശതമാനവുമായിരുന്നു.

വ്യവസ്ഥകൾ ബാധകം

ഈ സ്ഥിതിവിവരക്കണക്ക് പലപ്പോഴും വിമാന അപകടങ്ങളുടെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചില അപകടങ്ങളിൽ, വിമാനത്തിന്റെ വാൽ ആണ് ആദ്യം നിലത്ത് പതിക്കുന്നതെങ്കിൽ വിമാനത്തിന്റെ പിൻഭാഗത്ത് മരണനിരക്ക് കൂടുതലായിരിക്കും. മറ്റുള്ളവയിൽ, വിമാനത്തിന്റെ മുൻഭാഗമോ മധ്യഭാഗമോ ആണ് ആദ്യം നിലത്ത് പതിക്കുന്നതെങ്കിൽ പിൻഭാഗത്തെ അതിജീവന നിരക്ക് കൂടുതലായിരിക്കും. ഒരു വിമാനത്തിന്റെ ഒരു ഭാഗവും മറ്റൊന്നിനേക്കാൾ കൂടുതലോ കുറവോ സുരക്ഷിതമല്ലെന്നും യാത്രക്കാർക്ക് അവരുടെ സുരക്ഷയ്ക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ പാലിക്കുകയെന്നതാണെന്നും എഫ്എഎ സ്ഥിരമായി പ്രസ്താവനയിൽ പറയാറുണ്ട്.

Read More

Plane Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: