scorecardresearch

സമ്പദ് വ്യവസ്ഥ: 2025ൽ ലോകം കാണാനിരിക്കുന്ന പത്ത് സാമ്പത്തിക ട്രെൻഡുകൾ

വികസന രംഗത്ത് ഈ വർഷത്തെ സാധ്യതയുള്ള പ്രധാന ട്രെൻഡുകളെക്കുറിച്ച് നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ്മ, സാമ്പത്തിക ശാസ്ത്രജ്ഞനും സെഫോളജിസ്റ്റുമായ പ്രണോയ് റോയിയുമായി സംസാരിക്കുന്നു

വികസന രംഗത്ത് ഈ വർഷത്തെ സാധ്യതയുള്ള പ്രധാന ട്രെൻഡുകളെക്കുറിച്ച് നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ്മ, സാമ്പത്തിക ശാസ്ത്രജ്ഞനും സെഫോളജിസ്റ്റുമായ പ്രണോയ് റോയിയുമായി സംസാരിക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Economy trends in 2025

വികസന രംഗത്ത് ഈ വർഷത്തെ സാധ്യതയുള്ള പ്രധാന ട്രെൻഡുകളെ കുറിച്ച് നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ്മ, സാമ്പത്തിക ശാസ്ത്രജ്ഞനും സെഫോളജിസ്റ്റുമായ പ്രണോയ് റോയിയുമായി സംസാരിക്കുന്നു.

Advertisment

പ്രണോയ് റോയ്: ഹലോ, dekoder.com ലേക്ക് സ്വാഗതം. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അനുബന്ധമായ ഭാവി   കാര്യങ്ങളെക്കുറിച്ചും ഒരു പരിപാടി ഉണ്ടെങ്കിൽ, അത് നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ്മയുടെ ഈ വാർഷിക പരിപാടിയാണ്. 2025 ൽ നാം  ഓരോരുത്തരെയും ബാധിക്കുന്ന 10 പ്രധാന ഘടകങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു. രുചിറിന്റെയും സംഘത്തിന്റെയും ഗവേഷണങ്ങളും ഉൾക്കാഴ്ചകളും അതിനായി ആശ്രയിക്കുന്നു.

നിങ്ങൾ ഏറ്റവും വലിയ  ട്രെൻഡിൽ നിന്നാണ് ആരംഭിക്കുന്നത് - അമേരിക്കൻ ആധിപത്യത്തിന്റെ സമീപകാല പ്രകടനത്തിൽ  ഒരു വിപരീത ദിശ ഉണ്ടാകാൻ പോകുന്നു. അമേരിക്ക ലോകത്തിന്റെ മറ്റ് ഭാഗങ്ങളെക്കാൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പറയപ്പെടുന്നു. കഴിഞ്ഞ 15 വർഷമായി അത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ, പ്രതിവർഷം 6.6% എന്ന തോതിൽ മറികടന്ന രാജ്യമാണത്. ഇതിന് പിന്നിലെ രണ്ടോ മൂന്നോ  കാരണങ്ങൾ പറയാമോ?

രുചിർ ശർമ്മ: ഈ പ്രവണത വളരെ വ്യാപിച്ചു കിടക്കുന്നതാണ്. 15 വർഷമായി അമേരിക്കൻ ഓഹരി വിപണിയുടെ മികച്ച പ്രകടനം ഈ പ്രവണതയുടെ   അടിസ്ഥാനത്തിലാണ് നടക്കുന്നത്. ചരിത്രപരമായ മാതൃക നോക്കുകയാണെങ്കിൽ, സാധാരണയായി അമേരിക്കൻ ഓഹരി വിപണി ഒരു ദശകത്തിൽ നന്നായി മുന്നേറുമ്പോൾ തുടർന്നുള്ള ദശകത്തിൽ, അതിൽ നേരിയതോതിൽ  ഇടിവുണ്ടാകുന്നതായി കാണാം.
ഈ ദശകത്തിന്റെ പകുതി പിന്നിട്ടുകഴിഞ്ഞു, അമേരിക്കൻ ഓഹരി വിപണി ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 30% ൽ താഴെയാണ്. എന്നാൽ എം‌എസ്‌സി‌ഐ ഗ്ലോബൽ ഇൻഡെക്സ് പോലുള്ള ആഗോള സൂചികകളിൽ അമേരിക്കൻ ഓഹരി വിപണിയുടെ പങ്ക് ഇപ്പോൾ 70% ത്തിലേക്ക് അടുക്കുന്നു.

ലോകത്ത് നിക്ഷേപിക്കാൻ യോഗ്യമായ മറ്റൊരു രാജ്യവുമില്ലെന്ന് ഇത് സൂചന നൽകുന്നു. ഡോളർ ഇത്രയധികം ശക്തമായിരിക്കുന്നതും അമേരിക്കയിലെ ടെക് കമ്പനികൾ അസാധാരണമായ ലാഭം നേടുന്നതും ഇതിന് വളരെയധികം ഉത്തേജനം നൽകി. ട്രംപ് താരിഫ് ചുമത്തിയാൽ അത് അമേരിക്കയ്ക്ക് നല്ലതും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് ദോഷകരവുമാകുമെന്ന തോന്നൽ ഉള്ളതിനാൽ ട്രംപിന്റെ വിജയം ഇതിന് കൂടുതൽ ഉത്തേജനം നൽകി.

പക്ഷേ ഇത് അത്തരമൊരു സമവായത്തിനായി ആളുകൾ കൂട്ടായി പരിശ്രമിക്കുന്ന മാനസിക പ്രതിഭാസമായി ( ഗ്രൂപ്പ്- തിങ്ക്) മാറിയിരിക്കുന്നു, ഞാൻ വളരെ ജാഗ്രത പാലിക്കുന്നു... വിപണികളെ നിരീക്ഷിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന എന്റെ 30-ഓളം വർഷത്തിനിടയിൽ, ഇത്രയും ശക്തമായ ഒരു മാനസിക പ്രതിഭാസത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അതായത്   നിക്ഷേപിക്കേണ്ട ഒരേയൊരു സ്ഥലമാണ് അമേരിക്ക എന്ന് എല്ലാവരും കരുതുന്നു. അമേരിക്കയുടെ  ധനക്കമ്മി, പഴയവയെ മാറ്റി പുതിയവയെ പ്രതിഷ്ഠിക്കുന്ന പ്രക്രിയ (സൃഷ്ടിപരമായ നാശം) എന്ന സാമ്പത്തിക ആശയം തുടങ്ങിയ കാരണങ്ങളാൽ ഈ പ്രവണത സ്വയം വിപരീതദിശയിലായേക്കാം.

പ്രണയ് റോയ്: ലോകത്തിലെ ഏറ്റവും മികച്ച 10 സ്ഥാപനങ്ങൾ പരിശോധിച്ചാൽ, പതിറ്റാണ്ടുകളായി വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഈ ദശകത്തിലെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അമേരിക്കൻ കമ്പനികളാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. ഇപ്പോൾ നിങ്ങൾ പറയുന്നത് ഒരു മാറ്റമുണ്ടാകുമെന്നും അമേരിക്കൻ കമ്പനികളുടെ  ആധിപത്യം കുറയും എന്നാണ്. അല്ലേ?

രുചിർ ശർമ്മ: ഈ ആധിപത്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതായി തോന്നുന്നു. ഈ കമ്പനികൾ ഇപ്പോൾ സുപരിചിതമായി മാറിയിരിക്കുന്നു. ആപ്പിൾ, ആമസോൺ, ഗൂഗിൾ, ഫേസ്ബുക്ക് എന്നിവയെല്ലാം ഒരു തരത്തിൽ അടിസ്ഥാന അവശ്യവസ്തുക്കളായിരിക്കുന്നു.



എന്നാൽ സൃഷ്ടിപരമായ നാശത്തിന്റെ നിയമങ്ങളുണ്ട്, അതായത് പഴയ കമ്പനികളുടെ സ്ഥാനത്ത് പുതിയ കമ്പനികൾ വരേണ്ടതുണ്ട് . അല്ലെങ്കിൽ, പഴയ അതേ കമ്പനികൾ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കും, മുതലാളിത്തം പ്രവർത്തിക്കണം  എന്ന് കരുതപ്പെടുന്ന രീതി അതല്ല.

കഴിഞ്ഞ അഞ്ച് വർഷമായി, മുൻ ദശകത്തിലെ അവസാനം  ആധിപത്യം പുലർത്തിയിരുന്ന അതേ കമ്പനികൾ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്; വാസ്തവത്തിൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവയുടെ ആധിപത്യം വർദ്ധിച്ചിട്ടേയുള്ളൂ.

പക്ഷേ, നിർമ്മിത ബുദ്ധി( AI) യിൽ ഇത്രയധികം പണം ചെലവഴിച്ചുകൊണ്ട് അവർ സ്വന്തം നാശത്തിന്റെ വിത്തുകൾ വിതയ്ക്കുകയാണെന്ന് എനിക്ക് തോന്നുന്നു. വരുമാനം ആനുപാതികമായിരിക്കില്ല. [TINA-യുടെ] ഗ്രൂപ്പ് തിങ്കിങ് (കൂട്ടായ ചിന്ത)  പ്രവണത ഈ വർഷം മാറുന്നതായി ഞാൻ കാണുന്നു.

പ്രണയ് റോയ്: ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളിലെ മൂലധന ചെലവ് വർദ്ധിച്ചു, സബ്സിഡികൾ കുറഞ്ഞു. വളർച്ചയുടെ ഒരു പ്രധാന വശമാണിത്.?

രുചിർ ശർമ്മ: ഇന്ത്യ എപ്പോഴും വളരെ വലിയ ധനക്കമ്മി നേരിടുന്നുണ്ടെങ്കിലും, കുറഞ്ഞപക്ഷം അത് സ്ഥിരത കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ  ധനക്കമ്മി വളരെയധികം വർദ്ധിച്ചിട്ടില്ല, പ്രത്യേകിച്ച് കേന്ദ്രത്തിൽ. ഗവൺമെന്റ്  ഇപ്പോൾ മൂലധനച്ചെലവിനായി വളരെയധികം ചെലവഴിക്കുകയും സബ്‌സിഡികൾക്കുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സംസ്ഥാന ഗവൺമെന്റുകൾ  ഇപ്പോൾ ക്ഷേമത്തിനായി വളരെയധികം ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ ദശകത്തിലെ ചിത്രം നോക്കുകയാണെങ്കിൽ, സാമ്പത്തിക സ്ഥിതി താരതമ്യേന ശാന്തവും മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതുമായി തോന്നുന്നു. ഉൽ‌പ്പാദനപരമായ കാര്യങ്ങൾക്കായി അതായത് അടിസ്ഥാന സൗകര്യങ്ങൾ പോലുള്ളവയ്ക്ക്   കൂടുതൽ ചെലവഴിക്കുകയും  സബ്‌സിഡികൾ, ക്ഷേമം എന്നിവയുടെ ചെലവിൽ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്

പ്രണയ് റോയ്: ഇനി, നാലാമത്തെ പോയിന്റിലേക്ക് കടക്കുമ്പോൾ, വളർന്നുവരുന്ന പ്രധാന വിപണികളുടെ പങ്ക് യുഎസ്എയിലേതിനേക്കാൾ വേഗത്തിൽ വളരുകയാണെന്ന് നിങ്ങൾ പറയുന്നു.?

രുചിർ ശർമ്മ: ഒരു ദശാബ്ദം മുമ്പ്,  ഞാൻ എന്റെ ആദ്യ പുസ്തകമായ  'ബ്രേക്ക്ഔട്ട് നേഷൻസ്' എഴുതിയപ്പോൾ, ബ്രിക്‌സിനെക്കുറിച്ചും വളർന്നുവരുന്ന വിപണികളെക്കുറിച്ചും വളരെയധികം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. പ്രതീക്ഷകൾ വളരെ ഉയർന്നതാണെന്നും ഈ വളർന്നുവരുന്ന വിപണികൾ നിരാശപ്പെടുത്തിയേക്കാം എന്നും ഞാൻ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചു. യഥാർത്ഥ ബ്രേക്ക്ഔട്ട് രാഷ്ട്രം ഒരുപക്ഷേ   അമേരിക്കയായിരിക്കാം.

കഴിഞ്ഞ ദശകത്തിൽ, ഈ വളർന്നുവന്ന വിപണികളിൽ പലതിലും, സാമ്പത്തിക വളർച്ച നിരാശാജനകമായിരുന്നു. ഇന്ത്യയിൽ പോലും, പ്രതീക്ഷിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ, സാമ്പത്തിക വളർച്ച അത്ര ശക്തമായിരുന്നില്ല. ഇപ്പോൾ അത് ഏകദേശം ആറ് ശതമാനത്തിലാണ്. എന്നാൽ 10-12 വർഷം മുമ്പ്, എട്ട് ശതമാനം വളർച്ച ഇന്ത്യയുടെ ജന്മാവകാശമാണെന്ന് എല്ലാവരും കരുതി.

രാജ്യാന്തര നാണയ നിധി ( ഐ എം എഫ് IMF) നടത്തുന്ന  പ്രവചനങ്ങൾ അനുസരിച്ച്,  അടുത്ത ഏതാനും വർഷങ്ങളിൽ, ഈ രാജ്യങ്ങളിൽ ചിലതിന്റെ സാമ്പത്തിക വളർച്ച മുൻ വർഷങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാൻ കരുതുന്നു. 2000-കളിലെ കുതിച്ചുചാട്ട വർഷങ്ങളിൽ അവർ വളർത്തിയെടുത്ത അമിതാവേശങ്ങൾ അവർ കൈയ്യൊഴിഞ്ഞതിനാലാണത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് ഉൽപ്പാദന നിക്ഷേപങ്ങളിലും അവർ കൂടുതൽ നിക്ഷേപം നടത്തുന്നു. പുറമെ, അമേരിക്കയെ പോലെ വളരാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ഉത്തേജനത്തെ അവർ ആശ്രയിക്കുന്നില്ല. അതിനാൽ അമേരിക്ക ഈ സാമ്പത്തിക മിച്ചത്തിൽ നിന്നും ഉത്തേജനത്തിൽ നിന്നും അൽപ്പം പിന്മാറുമ്പോൾ, ഈ വളർന്നുവരുന്ന വിപണികൾക്ക് അടുത്ത കുറച്ച് വർഷങ്ങളിൽ കൂടുതൽ ശോഭിക്കാനാകും.

പ്രണയ് റോയ്: നിങ്ങളുടെ എല്ലാ ഡേറ്റയും കാണിക്കുന്നത് ഇന്ത്യ മറ്റ് വളർന്നുവരുന്ന വിപണികളേക്കാൾ വേഗത്തിൽ വളരുകയാണെന്നാണ്.?

രുചിർ ശർമ്മ: കാരണം നമ്മുടെ ബേസ് കുറവാണ്. 3,000 ഡോളർ എന്ന നിരക്കിലുള്ള  പ്രതിശീർഷ വരുമാനം വളർന്നുവരുന്ന മറ്റ് വിപണികളേക്കാൾ വളരെ കുറവാണ്. അവിടെ ഇത് ഏകദേശം 8,000 മുതൽ 10,000 ഡോളറിനടുത്താണ്.  എന്നാൽ ഇന്ത്യയുടെ വളർച്ചാ പാത തുടരും. കഴിഞ്ഞ 30 വർഷമായി ഞാൻ ഉപയോഗിക്കുന്ന വളരെ പഴയ ഒരു സൂത്രവാക്യമുണ്ട്  - വളർന്നുവരുന്ന വിപണികളുടെ ശരാശരി എന്തുതന്നെയായാലും, നാം സാധാരണയായി ഒന്നര മുതൽ രണ്ട് പോയിന്റ് വരെ വേഗത്തിൽ വളരാൻ പ്രവണത കാണിക്കുന്നു. 2025-ൽ ആ വളർച്ചാ ലീഡ് മാറ്റമില്ലാതെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പ്രണയ് റോയ്: നിർമ്മിത ബുദ്ധിയിൽ അഥവാ എ ഐ (AI)യിൽ അമിതമായി പണം ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു, അത് വലിയ ടെക് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും. അവർ വർഷങ്ങളായി പ്രതിവർഷം ശരാശരി 10% ചെലവഴിച്ചിരുന്നു; ഇപ്പോൾ അവർ എ ഐ യിൽ ശരാശരി 27% നിക്ഷേപം ചെലവഴിക്കുന്നു.?

രുചിർ ശർമ്മ: വൻതോതിലുള്ള ചെലവ് നടക്കുന്നുണ്ട്. അമേരിക്കയിലെ ഹൈപ്പർസ്കെയിലറുകൾ എന്ന് വിളിക്കപ്പെടുന്ന ചില കമ്പനികൾ - മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് , ഫേസ്ബുക്ക് മുതലായവ, ടെസ്ല പോലും - നിർമ്മിത ബുദ്ധിയിൽ  ( എ ഐ ) അവർ നിക്ഷേപിക്കുന്ന തുക അവിശ്വസനീയമാണ്. അമേരിക്കയിലെ ഈ വലിയ ടെക് സ്ഥാപനങ്ങൾ അസാധാരണമാംവിധം ഉയർന്ന ലാഭം നേടുന്നുണ്ട്, പക്ഷേ അവർ  എ ഐയിൽ ഇത്രയധികം ചെലവഴിക്കാൻ പോകുകയാണെങ്കിൽ, ആ ലാഭത്തിൽ ചിലത് കുറയാൻ പോകുന്നു. നിക്ഷേപകരും മറ്റുള്ളവരും ചോദിക്കും, ഇതിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുക?

കഴിഞ്ഞ കാലങ്ങളിലെ ഇത്തരം വിപ്ലവങ്ങൾ പരിശോധിച്ചാൽ,2000-കളിൽ നടന്ന ഇന്റർനെറ്റ് വിപ്ലവമായാലും അസംസ്കൃത എണ്ണ  വിപ്ലവമായാലും സ്ഥാപിത സ്ഥാപനങ്ങൾ ഒരിക്കലും വലിയ വിജയികളായിരുന്നില്ല.  വാസ്തവത്തിൽ, വ്യവസ്ഥാപിത സ്ഥാപനങ്ങൾ ധാരാളം ചെലവഴിച്ചു.എന്നാൽ ഉപഭോക്താവിനോ പുതിയ ചില സ്ഥാപനങ്ങൾക്കോ ആണ് അതിന്റെ പ്രയോജനം ലഭിച്ചത്

വീണ്ടും, എ ഐ (AI) യുടേതാണ്  ഭാവിയെന്ന് ഞാൻ കരുതുന്നു. അത് ഇവിടെ നിലനിൽക്കും. ഞാൻ അത് ചർച്ച ചെയ്യുന്നില്ല. എ ഐ യിൽ വളരെയധികം ചെലവഴിക്കുന്ന ഈ ഹൈപ്പർസ്കെയിലർമാർ  ഉയർന്ന ആവേശം സൃഷ്ടിക്കുന്നു എന്നതാണ് ഈ ട്രൈയാഗുലേഷൻ രീതിക്ക്  പിന്നിൽ   എന്ന് ഞാൻ കരുതുന്നു.  നിങ്ങൾക്ക് വളരെ വലിയ പ്രതീക്ഷകളുണ്ട്. എന്നിരുന്നാലും  ഉൽപ്പന്നത്തിന് എന്ത് നൽകാൻ കഴിയും എന്നതിന്റെ കാര്യത്തിൽ, അത് യാഥാർത്ഥ്യമാകാൻ  ഇപ്പോഴും ധാരാളം സമയമെടുക്കുന്നു.

അതിനാൽ, AI-യിൽ വളരെയധികം ചെലവഴിക്കുന്ന ഈ വലിയ ടെക് സ്ഥാപനങ്ങളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കാം ഇത് എന്ന് ഞാൻ കരുതുന്നു.

ഇന്ത്യൻ എക്സ്പ്രസുമായി സഹകരിച്ച് അവതരിപ്പിച്ച ഡികോഡറിലെ സംഭാഷണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ.  ബ്രേക്ക്ഔട്ട് ക്യാപിറ്റലിന്റെ സ്ഥാപകനും റോക്ക്ഫെല്ലർ ഇന്റർനാഷണലിന്റെ ചെയർപേഴ്‌സണുമാണ് രുചിർ ശർമ്മ. ഫിനാൻഷ്യൽ ടൈംസിന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്ററും വാട്ട് വെന്റ് റോംഗ് വിത്ത് ക്യാപിറ്റലിസം (2024) ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് അദ്ദേഹം.

deKoder.com-ൽ വീഡിയോ കാണുക.

Read More

Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: