/indian-express-malayalam/media/media_files/2025/01/04/q9YoNfiLIxnaYAK4X6AE.jpg)
എന്താണ് എച്ച്എംപിവി വൈറസ് ?
ചൈനയിൽ എച്ച്എംപിവി വൈറസ പൊട്ടിപുറപ്പെട്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെ ലോകം മുഴുവൻ ആശങ്കയിലാണ്. ചൈനയിൽ പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ വ്യാപിച്ച കോവിഡ് മഹാമാരിക്ക് ശേഷം മറ്റൊരു വൈറസ് കൂടി ചൈനയിൽ നിന്ന് പൊട്ടിപുറപ്പെടുമ്പോൾ, ലോകം വീണ്ടും ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോകുമോയെന്ന് സംശയമാണ് ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.
വൈറസ് ആദ്യം കണ്ടെത്തിയത് 2001-ൽ
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്‌സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്ന്യൂമോവൈറസ് ജനുസ്സിലും ഉൾപ്പെടുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ആർഎൻഎ വൈറസാണ്.
2001-ൽ, അജ്ഞാതമായ രോഗാണുക്കൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗൽ ആസ്പിറേറ്റ് സാമ്പിളുകളിൽ ഡച്ച് വിദഗ്ധരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്.കുറഞ്ഞത് 60 വർഷമായി നിലനിൽക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കൽ സെന്റർ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, മെറ്റാപ്ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറൽ മരുന്നുകളൊന്നും നിലവിൽ ഇല്ല.
ചൈന സിഡിസി വെബ്സൈറ്റിൽ വൈറസിനുള്ള വാക്സിനേഷനൊന്നും പരാമർശിച്ചിട്ടില്ല. രോഗബാധിതനായ വ്യക്തി ചിട്ടയായ ജീവിതശൈലി നിലനിർത്തണമെന്നും നല്ല മാനസികാവസ്ഥയിൽ തുടരണമെന്നും മെഡിക്കൽ പോർട്ടൽ സൂചിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകൽ, വായുസഞ്ചാരം, ശാസ്ത്രീയ അണുനശീകരണം എന്നിവ എച്ച്എംപിവി അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്നും പറയുന്നു.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവി സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
വൈറസിന്റെ വ്യാപനം
ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി, രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും വൈറസ് ഒരാളിൽ എത്താം. ഇതിനുപുറമേ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്.
മാസ്‌ക ഉപയോഗിക്കുന്നത് വഴിയും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വഴിയും രോഗത്തെ ഒരുപരിധി വരെ തടഞ്ഞുനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.
- പ്രായമുള്ളവരും രോഗികളും മാസ്‌ക് ധരിക്കണം ; എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സംസ്ഥാനത്തും ജാഗ്രത
- ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു; ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
ചൈനയിൽ എച്ച്എംപിവി വൈറസ പൊട്ടിപുറപ്പെട്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെ ലോകം മുഴുവൻ ആശങ്കയിലാണ്. ചൈനയിൽ പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ വ്യാപിച്ച കോവിഡ് മഹാമാരിക്ക് ശേഷം മറ്റൊരു വൈറസ് കൂടി ചൈനയിൽ നിന്ന് പൊട്ടിപുറപ്പെടുമ്പോൾ, ലോകം വീണ്ടും ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോകുമോയെന്ന് സംശയമാണ് ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.
വൈറസ് ആദ്യം കണ്ടെത്തിയത് 2001-ൽ
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്‌സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്ന്യൂമോവൈറസ് ജനുസ്സിലും ഉൾപ്പെടുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ആർഎൻഎ വൈറസാണ്.
2001-ൽ, അജ്ഞാതമായ രോഗാണുക്കൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗൽ ആസ്പിറേറ്റ് സാമ്പിളുകളിൽ ഡച്ച് വിദഗ്ധരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്.കുറഞ്ഞത് 60 വർഷമായി നിലനിൽക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കൽ സെന്റർ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, മെറ്റാപ്ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറൽ മരുന്നുകളൊന്നും നിലവിൽ ഇല്ല.
ചൈന സിഡിസി വെബ്സൈറ്റിൽ വൈറസിനുള്ള വാക്സിനേഷനൊന്നും പരാമർശിച്ചിട്ടില്ല. രോഗബാധിതനായ വ്യക്തി ചിട്ടയായ ജീവിതശൈലി നിലനിർത്തണമെന്നും നല്ല മാനസികാവസ്ഥയിൽ തുടരണമെന്നും മെഡിക്കൽ പോർട്ടൽ സൂചിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകൽ, വായുസഞ്ചാരം, ശാസ്ത്രീയ അണുനശീകരണം എന്നിവ എച്ച്എംപിവി അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്നും പറയുന്നു.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്.
തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്്എംപിവിക്കും സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
വൈറസിന്റെ വ്യാപനം
ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി, രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും വൈറസ് ഒരാളിൽ എത്താം. ഇതിനുപുറമേ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്.
മാസ്‌ക ഉപയോഗിക്കുന്നത് വഴിയും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വഴിയും രോഗത്തെ ഒരുപരിധി വരെ തടഞ്ഞുനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.
Read More
- ബ്രഹ്മപുത്രയിൽ ചൈനയുടെ പടുകൂറ്റൻ ഡാം; എന്ത് കൊണ്ട് ഇന്ത്യ ഭയപ്പെടുന്നു
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
- വാലറ്റത്തോ മധ്യഭാഗത്തോ? വിമാനങ്ങളിൽ ഏതു സീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം?
- കാൻസറിനുള്ള വാക്‌സിൻ റഷ്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയോ? വാസ്തവം പരിശോധിക്കാം
- സംഭവബഹുലം; 2025ലും ഇന്ത്യൻ രാഷ്ട്രീയം
- വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ; കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.