scorecardresearch

ചരിത്രം തിരുത്തുന്നു: പാഠപുസ്തകങ്ങൾ മാറ്റിയെഴുതുന്നു; ബംഗ്ലാദേശിൽ സംഭവിക്കുന്നത് എന്ത്

രാജ്യത്തിൻറ ചരിത്രം തന്നെ തിരുത്തിയെഴുതുകയാണ് ബംഗ്ലാദേശിലെ പുതിയ സർക്കാർ. രാഷ്ട്രപിതാവ് രാജ്യത്തിന് ഇല്ലെന്നടക്കമുള്ള നിർണായക പ്രഖ്യാപനങ്ങളാണ് ബംഗ്ലാദേശിൽ നടക്കുന്നത്

രാജ്യത്തിൻറ ചരിത്രം തന്നെ തിരുത്തിയെഴുതുകയാണ് ബംഗ്ലാദേശിലെ പുതിയ സർക്കാർ. രാഷ്ട്രപിതാവ് രാജ്യത്തിന് ഇല്ലെന്നടക്കമുള്ള നിർണായക പ്രഖ്യാപനങ്ങളാണ് ബംഗ്ലാദേശിൽ നടക്കുന്നത്

author-image
WebDesk
New Update
banglaedh

ഷെയ്ഖ് ഹസീന, ബീഗം ഖാലിദ

അസാധരണ നടപടികളാണ് ബംഗ്ലാദേശിൽ ഓരോ ദിവസവും സംഭവിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും നയിച്ച കലാപത്തിന് ശേഷവും രാജ്യം ശാന്തമായിട്ടില്ല. സാമ്പത്തികമായി വൻ പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന നടപടികളുമായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുപോകുന്നത്.

മുജീബ് റഹ്മാൻ രാഷ്ട്രപിതാവല്ല

Advertisment

1971-ലാണ് ബംഗ്ലാദേശ് സ്വാതന്ത്രം പ്രഖ്യാപിച്ചത്. സ്വാതന്ത്ര പ്രഖ്യാപനം നടത്തിയത് ബംഗബന്ധുവായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ ആയിരുന്നുവെന്നാണ് ഇതുവരെ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, സ്വാതന്ത്ര പ്രഖ്യാപനം നടത്തിയത് അന്നത്തെ സൈനീക മേധാവിയായിരുന്ന സിയാവുർ റഹ്മാനായിരുന്നുവെന്നാണ് പുതിയ സർക്കാർ പറയുന്നത്. 2025-ലേക്കുള്ള പാഠപുസ്തകങ്ങളിൽ ഈ തിരുത്ത്് ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് നാഷണൽ കരിക്കുലം ആൻഡ് ടെസ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രൊഫ എകെഎം റിയാസുൽ ഹസൻ വ്യക്തമാക്കി. 

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി മുജീബുർ റഹ്മാനെയാണ് അംഗീകരിച്ചിരുന്നത്. എന്നാൽ, പുതിയ സർക്കാർ അതും തിരുത്തി. രാജ്യത്തിന്് രാഷ്ട്രപിതാവായി പ്രത്യേകിച്ചൊരാൾ ഇല്ലെന്നും മുജീബുർ റഹ്മാന്റെ പേരിനൊപ്പം രാഷ്ട്രപിതാവ് എന്ന് വിശേഷണം ഉപയോഗിക്കരുതെന്നും സർക്കാർ പ്രഖ്യാപിച്ചു. 

ചരിത്രം തിരുത്തുന്നത് ഇതാദ്യമല്ല

ബംഗ്ലാദേശിലെ പാഠപുസ്തകങ്ങളിൽ ചരിത്രം വെട്ടുന്നതും തിരുത്തുന്നതും ഇതാദ്യമല്ല. അധികാര തർക്കങ്ങളാണ് പലപ്പോഴും ഇത്തരമൊരു നിലപാടിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സ്ഥാപകനാണ് സിയാവുർ റഹ്മാൻ. മുൻ പ്രധാനമന്ത്രിയും നിലവിലെ ബിഎൻപി മേധാവിയുമായ ഖാലിദ സിയ സിയാവുർ റഹ്മാന്റെ ഭാര്യയാണ്. അടുത്തിടെ പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ റഹ്മാൻ. ഈ രണ്ട് പ്രബല കുടുംബങ്ങൾ തമ്മിലുള്ള പകയും പ്രതികാരവുമാണ് ഇത്തരത്തിൽ രാജ്യത്തിന്റെ ചരിത്രം തിരുത്തുന്നതിൽ വരെ കൊണ്ടെത്തിക്കുന്നത്. 

Advertisment
news
ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ കലാപം (ഫയൽ ചിത്രം)

മുജീബിന്റെയും സിയാവുറിന്റെയും  പൈതൃകങ്ങൾ എപ്പോഴും രാഷ്ട്രീയമായി മത്സരിച്ചിട്ടുണ്ട്. ആരാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് എന്ന ചോദ്യം എന്നും തർക്കവിഷയമാണ്. വിമോചന സമരത്തിന് നേതൃത്വം നൽകിയ മുജീബ് റഹ്മാനാണ് സ്വാതന്ത്ര പ്രഖ്യാപനം നടത്തിയതെന്ന് അവാമി ലീഗ് അവകാശപ്പെടുമ്പോൾ, അതിന്റെ പൈതൃകം തങ്ങൾക്കാണെന്ന് ബിഎൻപിയും അവകാശപ്പെടുന്നു. ചുരുക്കത്തിൽ ഭരണം മാറുന്നതിന് അനുസരിച്ച് രാജ്യത്തിന്റെ ചരിത്രവും മാറുമെന്ന് വ്യക്തം. 

1978-ലാണ് സൈനീക അട്ടിമറിയിലൂടെ സിയാവുറിൻ അധികാരത്തിലെത്തുന്നത്. തൊട്ടുപിന്നാലെ സിയാവുറിനാണ് സ്വാതന്ത്ര പ്രഖ്യാപനം നടത്തിയതെന്ന് ഔദ്യോഗീക ചരിത്രം തിരുത്തിയെഴുതി. എന്നാൽ പിന്നീട് ഷെയ്ഖ് ഹസീന അധികാരത്തിൽ എത്തിയപ്പോൾ മുജീബ് റഹ്മാനാണ് സ്വാതന്ത്ര പ്രഖ്യാപനം നടത്തിയതെന്ന് തിരുത്തി. ഇത്തരത്തിൽ, ഭരണം മാറുന്നതിന് അനുസരിച്ച നിരവധി തവണ ചരിത്രരേഖകൾ മാറ്റിയെഴുതി. 

ചരിത്രം എന്താണ് പറയുന്നത്

അന്താരാഷ്ട്ര രേഖകളും വിവിധ ചരിത്ര പുസ്തകങ്ങളും പരിശോധിക്കുമ്പോൾ, ബംഗ്ലാദേശിന്റെ സ്വതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുറാണെന്ന് വാദത്തിന് വസ്തുതപരമായി അടിസ്ഥാനമില്ലെന്നാണ് വ്യക്തമാകുന്നത്. 1971 മാർച്ച് 26-ലെ യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വൈറ്റ് ഹൗസിലേക്കുള്ള റിപ്പോർട്ടിലും മുജീബ് റഹ്മാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് വ്യക്തമാക്കുന്നുണ്ട്. 

1971 മാർച്ച് 26-ന് അന്നത്തെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻറി കിസിംഗറുടെ അധ്യക്ഷതയിൽ നടന്ന വാഷിംഗ്ടൺ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മീറ്റിംഗിന്റെ മിനിറ്റിലും മുജീബിന്റെ പ്രഖ്യാപനം പരാമർശിക്കുന്നുണ്ട്. കൂടാതെ 1971 മാർച്ച് 27-ന് ലോകത്തെ മിക്ക പത്രങ്ങളും മുജീബിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: