/indian-express-malayalam/media/media_files/2025/01/13/Wqmxi4lo6IXBQ6v0ToTc.jpg)
Express photo
മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. കനത്ത മഞ്ഞും മഴയ്ക്കുള്ള സാധ്യതയുമാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് പതിനായിരങ്ങൾ ഗംഗ തീരത്തേക്ക് ഓഴുകിയെത്തുമെന്നാണ് പ്രതീക്ഷ. 12 വർഷം കൂടുമ്പോൾ നടക്കുന്ന പൂർണ്ണ കുംഭം അഥവാ മഹാകുംഭമേളയാണ് ഇത്തവണ പ്രയാഗ്‌രാജിൽ നടക്കുന്നത്.
കുംഭമേളയെയും അതിന്റെ ഉത്ഭവത്തെയും ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളും സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും കുംഭമേളയെ കുറിച്ച് പരാമർശിക്കുന്നതായി പലരും വിശ്വസിക്കുന്നു. അതേസമയം കുംഭമേളയ്ക്ക് രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം മാത്രമാണ് ഉള്ളതെന്നും വിശ്വാസമുണ്ട്.
കുംഭമേളയുടെ ഐതീഹ്യം
കുംഭം എന്ന സംസ്‌കൃത വാക്കിൻ്റെ അർത്ഥം കുടം അല്ലെങ്കിൽ പാത്രം എന്നാണ്. പണ്ട് ദേവൻമാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ ലഭിച്ച അമൃത് സ്വന്തമാക്കാനായി ഇരുകൂട്ടരും യുദ്ധത്തിൽ ഏർപ്പെട്ടു. 12-ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടയിൽ അമൃത് നിറഞ്ഞ കുടം തുളുമ്പി നാലു സ്ഥലങ്ങളിലായി നാലു പ്രാവശ്യം വീണു എന്നാണ് ഐതിഹ്യം.
ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വർഷത്തിന് തുല്യമായതിനാൽ, സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ ആപേക്ഷിക സ്ഥാനങ്ങളെ അടിസ്ഥാനമാക്കി ഓരോ 12 വർഷത്തിലും കുടം വീണ സ്ഥലങ്ങളായ നാസിക്, പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിനി എന്നീ നാലു സ്ഥലങ്ങളിലും കുംഭമേള ആഘോഷിക്കുന്നു.
പ്രയാഗ്‌രാജിലും ഹരിദ്വാറിവും ഓരോ ആറു വർഷം കൂടമ്പോഴും അർദ്ധ കുംഭമേള നടക്കുന്നു. 12 വർഷം കൂടുംമ്പോൾ നടക്കുന്ന ഉത്സവത്തെ പൂർണ്ണ കുംഭം അല്ലെങ്കിൽ മഹാ കുംഭം എന്ന് വിളിക്കുന്നു. കുംഭമേള നടക്കുന്ന നാലു സ്ഥലങ്ങളും നദികളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഹരിദ്വാറിൽ ഗംഗ തീരത്തും, പ്രയാഗ്‌രാജിൽ ഗംഗ, യമുന, പുരാണ സരസ്വതി സംഗമസ്ഥാനത്തും, ഉജ്ജയിനിൽ ക്ഷിപ്രയിലും, നാസികിൽ ഗോദാവരി തീരത്തുമാണ് കുംഭമേള സംഘടിപ്പിക്കുന്നത്. കുംഭമേളയുടെ സമയത്ത് ഈ നദികളില്‍ കുളിക്കുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ഈവർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയ്ക്ക് 45 കോടി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ.
Read More:
- സമ്പദ് വ്യവസ്ഥ: 2025ൽ ലോകം കാണാനിരിക്കുന്ന പത്ത് സാമ്പത്തിക ട്രെൻഡുകൾ
- അധികാരം ഒഴിഞ്ഞ് ജസ്റ്റിൻ ട്രൂഡോ; രാജിയിലേക്ക് നയിച്ച കാരണങ്ങൾ
- ചരിത്രം തിരുത്തുന്നു: പാഠപുസ്തകങ്ങൾ മാറ്റിയെഴുതുന്നു; ബംഗ്ലാദേശിൽ സംഭവിക്കുന്നത് എന്ത്
- എന്താണ് എച്ച്എംപിവി വൈറസ് ? അറിയേണ്ടതെല്ലാം
- ബ്രഹ്മപുത്രയിൽ ചൈനയുടെ പടുകൂറ്റൻ ഡാം; എന്ത് കൊണ്ട് ഇന്ത്യ ഭയപ്പെടുന്നു
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.