scorecardresearch

You season 5 OTT: അതിസുന്ദരിമാരായ സ്ത്രീകളോട് പ്രണയം, സ്വന്തമാക്കാൻ നിരന്തര പരിശ്രമം, ജോയുടെ കഥ പറഞ്ഞ് 'യൂ'

You Season 5 Now Streaming: സ്ത്രീകളോട് അതിതീവ്രമായ പ്രണയം തോന്നുകയും അവരെ തന്റേതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ജോ ഗോൾഡ്‌ബെർഗിന്റെ കഥയാണ് 'യു' പറയുന്നത്

You Season 5 Now Streaming: സ്ത്രീകളോട് അതിതീവ്രമായ പ്രണയം തോന്നുകയും അവരെ തന്റേതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ജോ ഗോൾഡ്‌ബെർഗിന്റെ കഥയാണ് 'യു' പറയുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
You season 5 now streaming netflix

You Season 5 Now Streaming

You Season 5 Now Streaming: നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ വെബ് സീരീസുകളിൽ ഒന്നാണ് യു. ഈ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സ്ത്രീകളോട് അതിതീവ്രമായ പ്രണയം തോന്നുകയും അവരെ തന്റേതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ബുക്ക്‌സ്റ്റോർ മാനേജറായ ജോ ഗോൾഡ്‌ബെർഗിന്റെ കഥയാണ് 'യു' പറയുന്നത്. പെൻ ബാഡ്ജ്ലി ആണ് ഈ അമേരിക്കൻ സൈക്കളോജിക്കൽ ത്രില്ലർ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

Advertisment

തീവ്ര പ്രണയം,  ഉടമസ്ഥത അവകാശത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ, മനോരോഗലക്ഷണങ്ങൾ, കുറ്റകൃത്യങ്ങളോടുള്ള ആഭിമുഖ്യം എന്നിങ്ങനെ ഏറെ സങ്കീർണതകളിലൂടെ കടന്നുപോവുന്ന കഥാപാത്രമാണ്  ജോ ഗോൾഡ്‌ബെർഗ്. തീവ്രമായി പ്രണയിക്കുമ്പോഴും, സ്നേഹത്തിന്റെ അതിരുകൾ എവിടെയെന്നറിയാതെ അതു ഭേദിച്ചും മുന്നോട്ടുപോവുന്നു എന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രശ്നം. അതവനെ കൊണ്ടെത്തിക്കുന്നത് ദുരന്തങ്ങളിലാണ്. 

യൂ സീസൺ 1

ഒരു ലൈബ്രറിയിൽ ജോലി ചെയ്യുന്ന ജോ ഗോൾഡ്‌ബെർഗ് എന്ന കഥാപാത്രത്തെയാണ് സീസൺ ഒന്നിൽ പ്രേക്ഷകർ കണ്ടത്. പുറത്തുനിന്ന് നോക്കുമ്പോൾ വളരെ ബാലൻസ്ഡായും നന്മ നിറഞ്ഞവനുമായി തോന്നുന്ന ഒരു വ്യക്തിയാണ് ജോ. എന്നാൽ അയാളുടെ ഉള്ളിൽ തീവ്രവും നിഗൂഢവുമായ ചില കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒരാളെ സ്നേഹിച്ചാൽ, അവളുടെ ജീവിതം മുഴുവൻ നിയന്ത്രിക്കണം എന്ന തീവ്രമായ ആഗ്രഹം ജോയെ ഉന്മാദിയാക്കുന്നു. ഗ്വിനിവിയർ ബെക്ക് എന്ന എഴുത്തുകാരിയോട് ആകർഷണം തോന്നിയ ജോ അവളെ പിന്തുടരുകയും അവളുടെ സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെടുത്തി ബെക്കിനെ തന്റേതു മാത്രമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, ജോയ്ക്കുള്ളിലെ സൈക്കോയെ ബെക്ക് തിരിച്ചറിയുന്നതോടെ കഥ മാറുന്നു. ബെക്കിന്റെ കൊലപാതകത്തിലാണ് ആദ്യ സീസൺ അവസാനിച്ചത്.

യൂ സീസൺ 2 

Advertisment

ബെക്കിന്റെ മരണത്തോടെ ജോ ലോസ് ആഞ്ചെൽസിലേക്ക് താമസം മാറുന്നു. അവിടെ പുതിയ പേരിലും മേൽവിലാസത്തിലും ജീവിക്കുകയാണ്. വിൽ ബെറ്റിൽഹിം എന്നാണ് ജോയുടെ പുതിയ ഐഡന്റിറ്റി. ഇവിടെ വച്ച്,  ലവ് ക്വിന്നിനെ കണ്ടുമുട്ടുകയാണ് ജോ. ലവ്വുമായി ജോ പ്രണയത്തിലാവുന്നു. പക്ഷേ, ഇവിടെയൊരു ട്വിസ്റ്റുണ്ട്. ലവിനും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. ജോ ഒരാളെയാണ് കൊന്നതെങ്കിൽ, ലവ് രണ്ടുപേരുടെ ജീവനെടുത്തിട്ടുണ്ട്.

യൂ സീസൺ 3

ജോയും ലവും വിവാഹം കഴിച്ച് കുഞ്ഞിനൊപ്പം ശാന്തമായൊരു ജീവിതം നയിക്കുകയാണ്. പക്ഷേ, ജോയുടെ പ്രണയവാഞ് ച അടങ്ങുന്നില്ല. ജോ വീണ്ടും മറ്റൊരാളുമായി ഇഷ്ടത്തിലാവുന്നു, അയൽവാസിയായ നതാലിയാണ് ജോയുടെ പുതിയ പ്രണയിനി. എന്നാൽ ഇരുവരും ഒരേപോലെ അപകടകാരികളാണെന്ന് അധികം വൈകാതെ തെളിയിക്കപ്പെടുന്നു. ഒരു ഘട്ടത്തിൽ, എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ജോ യൂറോപ്പിലേക്ക് പോകുന്നു.

യൂ സീസൺ 4

ജോ ഇപ്പോൾ ലണ്ടനിലാണ്. ഒരു പ്രൊഫസറായി പുതിയ ജീവിതം തുടങ്ങിയിരിക്കുന്നു,  ജോണതൻ മൂർ എന്ന പേരിൽ. സമ്പന്നന്മാരുടെ ഒരു സംഘത്തിൽ ജോയും ഉൾപ്പെടുന്നു. ഇത്തവണയും ഒരു കൊലപാതകം നടക്കുന്നു. പക്ഷേ ഇത്തവണ കൊലയാളി ജോ അല്ല. എങ്കിലും ജോ കുറ്റവാളിയായി ഫ്രെയിം ചെയ്യപ്പെടുന്നു. ആ മർഡർ മിസ്റ്ററിയ്ക്ക് പിന്നിൽ ആര് എന്ന അന്വേഷണമാണ് ചിത്രം.

യൂ സീസൺ 5

ജോ വീണ്ടും ന്യൂയോർക്ക് സിറ്റിയിലേക്ക് തിരിച്ചെത്തുന്നു.  പൊതുവിടത്തിൽ ആളുകൾ അറിയുന്ന ഒരു വ്യക്തിയാവാനാണ് ഇത്തവണ ജോയുടെ ശ്രമം. തന്റെ മാനസികമായ പ്രശ്നങ്ങൾ സ്വയം തിരിച്ചറിയുകയും ഉൾകൊള്ളുകയും ചെയ്യുന്നുണ്ട് ജോ. എന്നാൽ, പഴയ കഥാപാത്രങ്ങൾ മടങ്ങിയെത്താൻ സാധ്യത ഉണ്ട്. ശക്തമായൊരു പ്രതിരോധത്തിനു തന്നെ ജോ ഒരുങ്ങേണ്ടി വരുമോ? 

Read More

OTT Trailer Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: