/indian-express-malayalam/media/media_files/FGhACF3XrUKCfY65sKf1.jpg)
ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിക്രാന്ത് മാസി. സമീപകാലത്തിറങ്ങിയ, ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിൽ ഐപിഎസ് ഓഫീസർ മനോജ് കുമാറായി ഗംഭീരപ്രകടനമാണ് വിക്രാന്ത് കാഴ്ച വച്ചത്. കരിയറിൽ തിളങ്ങുന്നതിനൊപ്പം ജീവിതത്തിലും സന്തോഷകരമായ കാലഘട്ടമാണ് വിക്രാന്തിനിത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിക്രാന്തിനും ഭാര്യ ശീതൾ താക്കൂറിനും ഒരു ആൺകുഞ്ഞ് പിറന്നത്.
സിനിമകളിലും ഒടിടി സീരിസുകളിലും സജീവമാകുന്നതിനു മുൻപ് ബാലികാ വധു, ധരം വീർ, ഖുബൂൽ ഹേ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലെ സജീവസാന്നിധ്യമായിരുന്നു വിക്രാന്ത്. സീരിയലുകളിൽ നിന്നുമാണ് വിക്രാന്ത് സിനിമയുടെ ലോകത്തെത്തിയത്.
അടുത്തിടെ ഒരു അഭിമുഖത്തിനിടെ, പ്രതിമാസം 35 ലക്ഷം രൂപയോളം പ്രതിഫലം ലഭിച്ചിരുന്ന തന്റെ സീരിയൽ അഭിനയ ജോലി ഉപേക്ഷിച്ചാണ് താൻ സിനിമയ്ക്കു പിന്നാലെ ഇറങ്ങി തിരിച്ചതെന്ന് തുറന്നു പറഞ്ഞിരുന്നു.
കാര്യമായ സാമ്പത്തിക സുരക്ഷ നൽകിയിട്ടും ടെലിവിഷൻ സീരിയലുകൾ ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനത്തിനു പിന്നിലെ കാരണവും വിക്രാന്ത് വ്യക്തമാക്കി. ടിവി സീരിയലുകളുടെ പഴഞ്ചനും അധപതിച്ചതുമായ ഉള്ളടക്കമാണ് അതിനു പിന്നിലെ കാരണമെന്നാണ് വിക്രാന്ത് പറയുന്നത്. സാമ്പത്തിക വിജയം കൊണ്ടുമാത്രം ആന്തരികമായ സമാധാനം ലഭിക്കില്ലെന്ന് വിക്രാന്ത് ഊന്നിപ്പറയുന്നു. ആ ലോകത്തിൽ നിന്ന് പുറത്തുകടന്ന് സിനിമയിൽ ഭാഗ്യം പരീക്ഷിക്കുക എന്ന വെല്ലുവിളി വിക്രാന്ത് എടുക്കുകയായിരുന്നു. 24-ാം വയസ്സിൽ പ്രതിമാസം 35 ലക്ഷം രൂപ വരെ സമ്പാദിച്ച സമയം ഉണ്ടായിട്ടുണ്ടെന്നും മാസി ഓർക്കുന്നു. "എന്നിട്ടും താൻ നല്ല ജോലി ചെയ്യാനും സമാധാനം കണ്ടെത്താനും തീരുമാനിച്ചു," എന്ന് വിക്രാന്ത് പറയുന്നു.
ടിവി ഉപേക്ഷിച്ചതിന് ശേഷം താൻ ഏറെ വെല്ലുവിളികൾ നേരിട്ടെന്നും വിക്രാന്ത് തുറന്നു പറയുന്നു. അന്നു കാമുകിയായിരുന്ന ശീതൾ (പിന്നീട് ഭാര്യയായി) തനിക്ക് നിർണായക പിന്തുണ നൽകിയിരുന്നെന്നും നടൻ പറഞ്ഞു. “എൻ്റെ സമ്പാദ്യം ഒരു വർഷത്തിനുള്ളിൽ തീർന്നു, തുടർന്ന് എൻ്റെ ഭാര്യ ശീതൾ എനിക്ക് ഓഡിഷനുകൾക്കായി പോക്കറ്റ് മണി തരുമായിരുന്നു.”
വിക്രാന്ത് മാസെ സിനിമാ ലോകത്ത് വിജയം കണ്ടെത്തിയതോടെ താരത്തിന്റെ പ്രതിഫലവും ഗണ്യമായി വർധിച്ചു. 2021ൽ, ഒരു ചിത്രത്തിന് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് വിക്രാന്ത് ഈടാക്കിയിരുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത് 1.5 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യാനുള്ളതാണെങ്കിൽ 1.5 കോടി രൂപ കൂടി അധികം പ്രതിഫലം വേണമെന്നും വിക്രാന്ത് നിർമാതാക്കളുമായി ക്ലോസ് വയ്ക്കുന്നു.
Read More Entertainment Stories Here
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- ആ സിനിമയില് മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.