/indian-express-malayalam/media/media_files/LAA3kOFAbkqIyWj37uEW.jpg)
പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസിനെത്തുന്നത് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഒരു ട്രെൻഡായി മാറുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവ അടുത്തിടെ മലയാളത്തിൽ റീ-റീലിസിനെത്തിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ, റീ- റിലീസിനെത്തിയ ഒരു ഹിന്ദിചിത്രമാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 20 വർഷങ്ങൾക്കു ശേഷം റീ- റീലീസ് ചെയ്ത വീർ സാറയാണ് ആ​ഗോള ബോക്സോഫീസിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി റെക്കോർഡിട്ടത്.
ഏഴ് ദിവസം കൊണ്ട് ചിത്രം 1.57 കോടി രൂപയാണ് ചിത്രം നേടിയത്. അതോടെ ചിത്രത്തിൻ്റെ ആജീവനാന്ത കളക്ഷൻ 102.60 കോടി രൂപയിലെത്തി. 2004-ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ യഥാർത്ഥ കളക്ഷനും ഇതിൽ ഉൾപ്പെടുന്നു. 282 സ്‌ക്രീനുകളിൽ റീ-റിലീസ് ചെയ്‌ത ചിത്രം വെള്ളിയാഴ്ച 20 ലക്ഷം, ശനിയാഴ്ച 32 ലക്ഷം, ഞായറാഴ്ച 38 ലക്ഷം, തിങ്കളാഴ്ച 20 ലക്ഷം, ചൊവ്വാഴ്ച 18 ലക്ഷം, ബുധനാഴ്ച 15 ലക്ഷം, വ്യാഴാഴ്ച 14 ലക്ഷം രൂപ എന്നിങ്ങനെയാണ് കളക്ഷനെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു.
2004ൽ ചിത്രം ആദ്യം റിലീസിനെത്തിയപ്പോൾ, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും 98 കോടി ഗ്രോസ് നേടി. ഫെബ്രുവരിയിൽ വാലൻ്റൈൻസ് വീക്കിൽ ചിത്രം വീണ്ടും പ്രദർശിപ്പിച്ചു, അന്ന് 30 ലക്ഷം ആയിരുന്നു ഗ്രോസ് കളക്ഷൻ. ഇപ്പോൾ റീ- റീലിസിൽ 1.8 കോടി കൂടി നേടിയതോടെ 102.60 കോടി രൂപയാണ് ചിത്രത്തിൻ്റെ ആജീവനാന്ത കളക്ഷൻ.
'VEER ZAARA' CROSSES ₹ 💯 CR *WORLDWIDE GROSS* ON RE-RELEASE... Released in very few cinemas [282] and with limited showings, the timeless classic #VeerZaara - originally released in 2004 - fares very well in its *re-release*.
— taran adarsh (@taran_adarsh) September 20, 2024
As it enters Week 2 [203 cinemas], #VeerZaara… pic.twitter.com/G19orck83O
ആദിത്യ ചോപ്ര തിരക്കഥയെഴുതിയ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് അദ്ദേഹത്തിന്റെ പിതാവായ യാഷ് ചോപ്രയാണ്. ഷാരൂഖ് ഖാനെ കൂടാതെ റാണി മുഖർജി, പ്രീതി സിൻ്റ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനോഹരമായ പാട്ടുകളാലും സമ്പന്നമാണ് ഈ എവർ ഗ്രീൻ റൊമാന്റിക് ക്ലാസിക് ചിത്രം.
Read More Entertainment Stories Here
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- രാജകുമാരിയെപ്പോലെ സൽവാറിൽ തിളങ്ങി മൃണാൽ താക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.