scorecardresearch

നീണ്ട 12 വർഷം; ദുൽഖർ സൽമാന്റെ ആ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിലേക്ക്

അൻവർ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലി മേനോൻ ആണ്

അൻവർ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലി മേനോൻ ആണ്

author-image
Entertainment Desk
New Update
Dulquer Salmaan, Dulquer, DQ

ചിത്രം: എക്സ്

ദുൽഖർ സൽമാന്റെ സിനിമ ജീവിതത്തിൽ നാഴികക്കല്ലായി മാറിയ ചിത്രമാണ് 2012ൽ തിയേറ്ററുകളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ഉസ്താദ് ഹോട്ടൽ.' റിലാസായി നീണ്ട 12 വർഷങ്ങൾ പിന്നിടുമ്പോൾ, ഉസ്താദ് ഹോട്ടൽ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

Advertisment

ജനുവരി മൂന്നിന് കേരളത്തിലെ പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ചിത്രം റീ റിലീസ് ചെയ്യും. സോഷ്യൽ മീഡിയ പേജിലൂടെയാണ് പിവിആർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. അൻവർ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ നടൻ തിലകനുൾപ്പെടെയുള്ള നിരവധി താരങ്ങൾ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു.

അഞ്ജലി മേനോൻ തിരക്കഥ രചിച്ച ചിത്രം 2012 ജൂൺ 29-നാണ് പുറത്തിറങ്ങിയത്. മാജിക് ഫ്രേംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. ഗോപി സുന്ദർ സംഗീതം നൽകിയ ഉസ്താദ് ഹോട്ടലിലെ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു.

Advertisment
ചിത്രം: ഹോട്സ്റ്റാർ

ദുൽഖർ സൽമാൻ, തിലകൻ എന്നിവരെ കൂടാതെ നിത്യ മേനൻ, മാമുക്കോയ, ലെന, സിദ്ധിഖ്, ജയപ്രകാശ്, മണിയൻ പിള്ള രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തത് മഹേഷ് നാരായണൻ ആണ്. 

Read More

Anwar Rasheed Nithya Menen Dulquer Salmaan Thilakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: