/indian-express-malayalam/media/media_files/2024/12/28/HtJuVvFAh0sMmeHhObEU.jpg)
'രാവണൻ' എന്ന സിനിമയ്ക്ക് കൊറിയോഗ്രാഫി ചെയ്തത് ശോഭന ആയിരുന്നു | ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ പ്രിയ നായിക ശോഭനയും ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായിയും തമ്മിൽ ഒട്ടേറെ സാമ്യം ആരാധകർ പറയാറുണ്ട്. അഭിനയത്തിലും നൃത്തത്തിലും സൗന്ദര്യത്തിലും ഇരുവരും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. തൻ്റെ അഭിനയജീവിതത്തിലെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടുള്ള അഭിമുഖത്തിലാണ് ശോഭന ഐശ്വര്യ റായിക്കൊപ്പം കൊറിയോഗ്രാഫി ചെയ്തതിനെ കുറിച്ച് പറഞ്ഞത്. ഐശ്വര്യ നായികയായ മണിരത്നത്തിൻ്റെ 'രാവണൻ' എന്ന സിനിമയ്ക്ക് കൊറിയോഗ്രാഫി ചെയ്തത് ശോഭന ആയിരുന്നു.
ഹിന്ദി, തമിഴ് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലാണ് 'രാവണൻ' പുറത്തിറങ്ങിയത്. അതിനാൽ ഡാൻസ് സ്റ്റെപ്പുകൾ പല ആവർത്തി ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു എന്ന് താരം പറയുന്നു.
കൊറിയോഗ്രാഫി തന്നെ സംബന്ധിച്ച് ഒരു ഭാരിച്ച ജോലി ആയിരുന്നില്ലെന്നും അതൊരു ലേണിങ് പ്രോസ്സസ് ആയിരുന്നെന്നും ശോഭന പറഞ്ഞു. ഷോട്ട് വയ്‌ക്കേണ്ട ആവശ്യമില്ലാത്തിനാൽ അത് ഒരു ഭാരിച്ച ജോലിയായി തോന്നിയിട്ടില്ല, എങ്കിലും കൊറിയോഗ്രാഫി ഒരു വ്യത്യസ്തമായ അനുഭവമായി തോന്നിയെന്നാണ് കലാമാസ്റ്ററുമായുള്ള അഭിമുഖത്തിൽ ബിഹൈൻഡ്‌വുഡിനോട് ശോഭന പറയുന്നത്.
''കൊറിയോഗ്രാഫി എന്നു പറഞ്ഞാൽ ഞാൻ ഷോട്ട് എവിടെ വയ്ക്കണം എങ്ങനെ കൊടുക്കണം എന്നൊന്നും ചെയ്യേണ്ട കാര്യമില്ലല്ലോ. രണ്ട് ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്, ഒന്ന് വിക്രം പിന്നെ പൃഥ്വിരാജ്. രണ്ട് ഭാഷകളിൽ ആയതിനാൽ ഓരോ ഷോട്ടും രണ്ട് തവണ വീതം എടുക്കണം. പാവം ഐശ്വര്യ റായി''. ശോഭന പറയുന്നു.
''എന്നെ സംബന്ധിച്ച് കൊറിയോഗ്രാഫി ഒരു വലിയ ലേണിങ് എക്സ്പീരിയൻസാണ്. എനിക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്, ആർട്ടിസ്റ്റിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത്... അങ്ങനെ കൊറിയോഗ്രാഫി ചെയ്യുന്നത് എനിക്ക് വളരെ രസകരമായി തോന്നുന്നു. ഐശ്വര്യക്ക് എന്ത് സ്റ്റെപ്പും വഴങ്ങുമായിരുന്നു. പറഞ്ഞു കൊടുക്കുന്നത് അവരുടേതായ സ്റ്റൈലിൽ മനോഹരമായി തന്നെ ചെയ്തു. '' ശോഭന കൂട്ടിച്ചേർത്തു.
കൊറിയോഗ്രാഫി ചെയ്യുമ്പോൾ വളരെ ആസ്വദിച്ചാണ് ചെയ്യാറുള്ളതെന്നാണ് ശോഭന പറയുന്നത്.
Read More
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
- അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- Friday OTT Release This Week: കാണാൻ മറക്കേണ്ട; വെള്ളിയാഴ്ച ഒടിടിയിലെത്തിയ സിനിമകളും വെബ് സീരീസുകളും ഇവയാണ്
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.