/indian-express-malayalam/media/media_files/2024/12/28/vn2KEuEoxulrgv3pvecm.jpg)
ഡിസംബർ 27 വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിച്ച സിനികളും വെബ്സീരിസുകളും: OTT Releases This Week
Friday OTT Release this Week: ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, മനോരമ മാക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിങ്ങനെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്ന, വെള്ളിയാഴ്ച സ്ട്രീമിംഗ് ആരംഭിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
Singham Again OTT: സിങ്കം എഗെയ്ന്‍ ഓടിടി
വിജയം കണ്ടത്താനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഈ വര്‍ഷം ബോളിവുഡ്. എന്നാല്‍ വലിയ പ്രതീക്ഷകളോടെ കൊണ്ടുവന്ന മിക്ക ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെ പോയി. അക്കൂട്ടത്തിലായിരുന്നു രോഹിത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ 'സിങ്കം എഗെയ്ൻ്റെയും' സ്ഥാനം. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായി എത്തിയ സിനിമയില്‍ അജയ് ദേവ്‍ഗണ്‍, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നത്.
നവംബര്‍ 1 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടിയിൽ എത്തിയിരിക്കുകയാണ്. പ്രമുഖല ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഡിസംബർ 27 മുതൽ സ്ട്രീമിംഗ് ആരംഭിച്ചത്. വന്‍ താരനിരയുമായി എത്തിയിട്ടും വമ്പന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. 300 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് നേടാനായത് 378 കോടിയാണ്.
Bhool Bhulaiyaa 3 OTT: ഭൂൽ ഭുലയ്യ 3 ഒടിടി
സൂപ്പര്‍ഹിറ്റായ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തിയ മൂന്നാം ഭാഗം. ഹൊറര്‍ കോമഡി ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍, മാധുരി ദീക്ഷിത്, വിദ്യ ബാലന്‍, തൃപ്തി ദിമ്രി, എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഭൂൽ ഭുലയ്യ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായി എത്തിയ ചിത്രം ബോക്സ്ഓഫീസിൽ വൻ ഹിറ്റായിരുന്നു. 417.51 കളക്ഷൻ നേടിയ ചിത്രം റിലീസായി 2 മാസത്തിനുശേഷമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.
അനീസ് ബസ്‍മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക്കിനും വിദ്യ ബാലനും പുറമെ മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2007ലായിരുന്നു ‘ഭൂൽ ഭുലയ്യ’ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. ഇതിലും നായകന്‍ കാര്‍ത്തിക് ആര്യനായിരുന്നു.
ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ഈ ഹൊറർ കോമഡി ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. കാർത്തിക് ആര്യൻ നായകനായെത്തിയ ഈ ചിത്രം ഡിസംബർ 27 നാണ് ഒടിടി റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിലൂടെ 'ഭൂൽ ഭുലയ്യ' ഇനി പ്രേക്ഷകർക്ക് കാണാം.
RRR: Behind & Beyond OTT: ആർആർആർ ബിഹൈൻഡ് ആൻഡ് ബിയോണ്ട് ഒടിടി
ലോകസിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം 'ആർആർആർ'. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 1300 കോടിയോളമാണ്.
ഓസ്കറിൽ വരെ എത്തിയ ചിത്രത്തിൻ്റെ അണിയറ കാഴ്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഡോക്യൂമെൻ്ററിയാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ഇതിൻ്റെ സ്ട്രീമിംഗ് ആരംഭിച്ചു.
Sorgavaasal OTT: സൊര്‍ഗവാസല്‍ ഒടിടി
ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത, ഷറഫുദ്ദീന്‍, ഹക്കിം ഷാ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രം സൊര്‍ഗവാസല്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപാണ് ഒടിടിയിലേക്ക് എത്തുന്നത്. പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന സിദ്ധാര്‍ഥ് വിശ്വനാഥിന്റെ സ്വതന്ത്രസംവിധാന സംരംഭമാണ് 'സൊര്‍ഗവാസല്‍'.
ജയില്‍പുള്ളികളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ആര്‍ ജെ ബാലാജിയും സെൽവരാഘവനും ഹക്കിം ഷായുമെല്ലാം തടവുപുള്ളികളാവുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷറഫുദ്ദീന്‍ എത്തുന്നത്.
നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഡിസംബര്‍ 27 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.