scorecardresearch

അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ

പലയിടത്തും തനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നതു കൊണ്ടാണ് വിവരങ്ങൾ വ്യക്തമായിട്ടു പറയുന്നത് എന്ന് ഉണ്ണിമായ വീഡിയോയിൽ പറയുന്നു.

പലയിടത്തും തനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നതു കൊണ്ടാണ് വിവരങ്ങൾ വ്യക്തമായിട്ടു പറയുന്നത് എന്ന് ഉണ്ണിമായ വീഡിയോയിൽ പറയുന്നു.

author-image
Entertainment Desk
New Update
Gouri Unnimaya

ശ്രീകുമാർ അവതരിപ്പിക്കുന്ന കുട്ടുമാമൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യ ആയാണ് ഉണ്ണിമായ പരമ്പരയിൽ എത്തിയത്.

മലയാള ടെലിവിഷനിൽ പുതിയ ചരിത്രം സൃഷ്‌ടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവി യിലൂടെ മലയാളി പ്രേക്ഷകരുടെ കുടുംബങ്ങളിലേക്ക് ഒരു അതിഥിയെന്ന പോലെ കയറി ചെന്നവരാണ് ആ പരമ്പരയും, അതിലെ കുടുംബവും കഥാപാത്രങ്ങളും. ആദ്യത്തെ സീസണ് ലഭിച്ച ജനപ്രീതി കണക്കിലെടുത്താണ് വീണ്ടും വ്യത്യസ്തതമായ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി രണ്ട് സീസണിലായി പരമ്പര എത്തിയത്. ഇടയ്ക്ക് പല വിവാദങ്ങളും ഷൂട്ടിങ്ങിൻ്റെ ഭാഗമായി വന്നു എങ്കിലും അതിനെ മറികടന്നാണ് ഉപ്പും മുളകും മുന്നേറിക്കൊണ്ടിരുന്നത്. 

Advertisment

എന്നാൽ ഇപ്പോഴിതാ വീണ്ടും ഉപ്പും മുളകും വിവാദങ്ങൾക്കു വേദിയാകുകയാണ്. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തു. ഉപ്പും മുളകിലെ പുതിയ കഥാപാത്രമായ ഉണ്ണിമായയാണ് പരാതി നൽകിയ നടി എന്ന തരത്തിൽ പല വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ശ്രീകുമാർ അവതരിപ്പിക്കുന്ന കുട്ടുമാമൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യ ആയാണ് ഉണ്ണിമായ പരമ്പരയിൽ എത്തിയത്. 

വിവാദങ്ങൾക്കു മറുപടി നൽകിക്കൊണ്ട് നടി തന്നെ രംഗത്തു വന്നിരിക്കുന്നു. ബിജു സോപാനത്തിനും, ശ്രീകുമാറിനും എതിരെ പരാതി നൽകിയത് താനല്ലെന്നാണ് ഗൗരി ഉണ്ണിമായ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ താൻ വിട്ടു നിന്നിരുന്നു, ഒരു യാത്ര പോയതുകൊണ്ടായിരുന്നുവെന്നാണ് ഉണ്ണിമായ വ്യക്തമാക്കുന്നത്. 

''ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്, ഇന്നലെ ഒരു ന്യൂസ് പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് കോളും മെസേജും, പലയിടത്തും എനിക്കെതിരെ ഹേറ്റും പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് വ്യക്തമായിട്ട് പറയണം. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.'' ഉണ്ണിമായ പറഞ്ഞു

Advertisment

''എന്നാൽ പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് എപ്പിസോഡിലൊന്നും ഇല്ലാത്തത്? അതിന് കാരണം മറ്റൊന്നുമല്ല. ഞാൻ ഒരു ട്രിപ്പ് പോയിരിക്കുകയായിരുന്നു, ഷിംല വരെ. തിരിച്ചു വന്ന ഉടൻ ഞാൻ റീജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡിൽ ഞാനും ഭാഗമാണ്. അതുകൊണ്ടാണ് ഞാൻ എപ്പിസോഡുകളിൽ ഇല്ലാതിരുന്നത്.  ഇനി ടെലികാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ  ആ എപ്പിസോഡുകളിലും ഞാൻ ഉറപ്പായും ഉണ്ടാകും.'' ഉണ്ണിമായ കൂട്ടിച്ചേർത്തു. 

''ഈ നടിയെന്ന് ന്യൂസിൽ പറയുന്ന ആൾ ഞാനല്ല എന്ന് വ്യക്തമായിട്ട് പറയുകയാണ്. അനാവശ്യമായിട്ടുള്ള വിവാദങ്ങൾ പ്രചരിപ്പിക്കാതിരിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.'' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരിൽ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്. മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്.എസ്‌ഐടിയുടെ നിർദേശം പ്രകാരം ഇൻഫോ പാർക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

Read More

Television Uppum Mulakum Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: