/indian-express-malayalam/media/media_files/2024/12/28/mbrBQFdTiW4XtPYfXu0J.jpg)
മലയാളത്തിൽ നിന്ന് ചെറുതും വലുതുമായ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമാണ് 2024. തുടർച്ചയായ വിജയങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാൻ മലയാളം സിനിമ മേഖലയ്ക്കായി. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലൂ തുടങ്ങി വർഷാവസാനം പുറത്തിറങ്ങിയ മാർക്കോ ഉൾപ്പെടെ മലയാളം സിനിമകളെ ഇരുകൈകളും നീട്ടിയാണ് ചലച്ചിത്ര പ്രേമികൾ ഏറ്റെടുത്തത്.
ഒടിടി, തിയേറ്റർ റിലീസായി ഇരുന്നൂറിലേറെ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. ദേവദൂതൻ, മണിച്ചിത്രത്താഴ്, പാലേരി മാണിക്യം, വല്ലേട്ടൻ എന്നീ ചിത്രങ്ങൾ റീ റിലീസായും വെള്ളിത്തിരയിലെത്തി. ഈ വർഷം പുറത്തിറങ്ങിയ അൻപതിനുമേൽ ചിത്രങ്ങൾക്ക് മികച്ച വിജയം തിയേറ്ററിൽ നേടാനായെന്നാണ് റിപ്പോർട്ട്.
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായക നടൻ
ധ്യാൻ ശ്രീനിവാസനാണ് 2024ൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായക നടൻ. നായകനായും സഹനടനായും 13 സിനിമകളിൽ ധ്യാൻ പ്രത്യക്ഷപ്പെട്ടു. അയ്യർ ഇൻ അറേബ്യ, വർഷങ്ങൾക്കുശേഷം, മലയാളി ഫ്രം ഇന്ത്യ, കുടുംബശ്രീയും കുഞ്ഞാടും, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, നടികർ, പാർട്ട്ണേഴ്സ്, സീക്രട്ട്, സൂപ്പർ സിന്ദഗി, ബാഡ് ബോയ്സ്, ആനന്ദ് ശ്രീബാല, ത്രയം, ഓശാന എന്നീ ചിത്രങ്ങളിലാണ് ധ്യാൻ ഈ വർഷം അഭിനയിച്ചത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്കു ശേഷം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ധ്യാൻ ശ്രീനിവാസന്റെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ബോക്സ് ഓഫീസിൽ 81.56 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 2024ൽ പണം വാരിയ മലയാളം ചിത്രങ്ങളിൽ മുൻപന്തിയിലാണ് വർഷങ്ങൾക്കു ശേഷം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.