/indian-express-malayalam/media/media_files/2024/12/28/iKowgV5i26MDa9KY7nRl.jpg)
ചിത്രം: എക്സ്
ഗംഭീര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ.' ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും നേട്ടം ഉണ്ടാക്കുകയാണ്. പ്രദർശനം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രത്തിന്റെ സ്വീകാര്യത കൂടിയിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. 'മാർക്കോ സിനിമയേക്കാൾ ഞെട്ടിക്കുന്ന പ്രശംസകൾ മാറ്റൊരു സിനിമയ്ക്കും കേട്ടിട്ടില്ല. ഉണ്ണി മുകുന്ദനാൽ എന്നെയും കൊല്ലി പ്രതീക്ഷിക്കുന്നു,' രാംഗോപാല്‍ വര്‍മ എക്സിൽ കുറിച്ചു.
Never heard MORE SHOCKING PRAISE for ANY FILM more than #Marco film ..DYING TO SEE IT , and I hope I too won’t get killed by @Iamunnimukundan 🙏🏻🙏🏻🙏🏻💪💪💪
— Ram Gopal Varma (@RGVzoomin) December 28, 2024
അതേസമയം, ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്നു കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. ഹിന്ദി പതിപ്പ് കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതായാണ് വിവരം. .5 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടനങ്ങൾ പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More
- ഓരോ സ്റ്റെപ്പും രണ്ടു തവണ ചെയ്തു കഴിഞ്ഞതും ഐശ്വര്യ റായ് തളർന്നു: ശോഭന
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
- അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- Friday OTT Release This Week: കാണാൻ മറക്കേണ്ട; വെള്ളിയാഴ്ച ഒടിടിയിലെത്തിയ സിനിമകളും വെബ് സീരീസുകളും ഇവയാണ്
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.