/indian-express-malayalam/media/media_files/2024/12/29/WvMqQvQIAjmqFeA4vgwm.jpg)
സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറലാവുന്നു
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. നിലപാടുകൾ കൊണ്ട് ഏറെ ശ്രേദ്ധേയയാ നടിയാണ് അവർ. ഇപ്പോഴിതാ സായ് പല്ലവി, ഇസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹത്തിന്റെ ചിത്രങ്ങളാണ് നടി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.
അനിയത്തി പൂജയെക്കുറിച്ച് എപ്പോഴും വാചാലയാവാറുള്ളതാണ് സായ് പല്ലവി. ആ സന്തോഷനിമിഷങ്ങളെക്കുറിച്ച് വാചാലയായുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അവളുടെ വിവാഹം എന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണെന്ന് എനിക്കറിയാം. സന്തോഷം കൊണ്ട് ഡാൻസ് ചെയ്തതിനൊപ്പം തന്നെ ഇമോഷണലായി അവളെ അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങളാണ്. വിവാഹം എന്താണെന്നോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ പറഞ്ഞ് കൊടുക്കാൻ എനിക്കറിയില്ല. അവളുടെ തീരുമാനം അവളാഗ്രഹിച്ചത് പോലെ നടക്കട്ടെ എല്ലാം.
എന്നെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു ഈ നിമിഷം. ഇത്തവണ ഇമോഷൻസ് ഒളിപ്പിച്ച് വെക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്ന് തോന്നുന്നു. വാക്കുകളിലൂടെ വിവരിക്കാനാവില്ല എന്റെ സന്തോഷം. ഈ ചിത്രങ്ങൾ എനിക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു സായ് പല്ലവി കുറിച്ചത്.
Read More
- നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
- 'ഭാഗ്യമോ അത്ഭുതമോ, മരണം സംഭവിച്ചില്ല;' മൂഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ
- ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു: രാംഗോപാല് വർമ
- ഓരോ സ്റ്റെപ്പും രണ്ടു തവണ ചെയ്തു കഴിഞ്ഞതും ഐശ്വര്യ റായ് തളർന്നു: ശോഭന
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
- അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- Friday OTT Release This Week: കാണാൻ മറക്കേണ്ട; വെള്ളിയാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.