/indian-express-malayalam/media/media_files/2024/12/29/tAXIwfN3QtBbN1DqXNfi.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: മൂഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ. ബസുകളുടെ അമിതവേഗതയിൽ പരാതി ഉന്നയിച്ചാണ് നടൻ സോഷ്യൽ മീഡിയിയലൂടെ കത്ത് പങ്കുവച്ചിരിക്കുന്നത്. ബസുകളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും പൊതുജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയാണെന്നും, നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നിതല്ലെന്നും, മാന്യമായി തൊഴിൽ ചെയ്യുന്നവർക്കും കളങ്കം വരുത്തുന്നത് ചില 'സൈക്കോ' ജീവനക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം
"ബഹുമാനപ്പെട്ട , മുഖ്യ മന്ത്രിയും ,ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ, അല്ല മാറ്റ് എന്തെങ്കിലും അത്ഭുതം ആണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല.
അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്. കണ്ണൂരിൽ നിന്നും തിരിച്ച് കെഎസ്ആർടിസി ബസിലാണ് യാത്ര ചെയ്തത്.
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അത്ക്കും മേലെ സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം.
ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം കെഎസ്ആര്‍ടിസി എങ്കിലും മതിയാക്കണം. കാറിൽ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ അപേക്ഷയാണ്,"- സന്തോഷ് കീഴാറ്റൂർ.
Read More
- ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു: രാംഗോപാല്‍ വർമ
- ഓരോ സ്റ്റെപ്പും രണ്ടു തവണ ചെയ്തു കഴിഞ്ഞതും ഐശ്വര്യ റായ് തളർന്നു: ശോഭന
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
- അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- Friday OTT Release This Week: കാണാൻ മറക്കേണ്ട; വെള്ളിയാഴ്ച ഒടിടിയിലെത്തിയ സിനിമകളും വെബ് സീരീസുകളും ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.