/indian-express-malayalam/media/media_files/2024/12/30/ZDzljkOpJV48hLV7ujhN.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/സായ് പല്ലവി
മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയൊട്ടാകെ ശ്രദ്ധനേടിയ താരമാണ് സായ് പല്ലവി. തമിഴിലും തെലുങ്കിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ആരാധകർ താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും ചിത്രങ്ങളും റീലുകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിടാൻ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കുമെന്ന് സായ് പല്ലവിയുടെ രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'പലപ്പോഴും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പോലും ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്യാറില്ല. ഒരു ചിത്രം പോസ്റ്റു ചെയ്യാൻ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കും. കാരണം ആളുകൾ ആ പോസ്റ്റ് കാണേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കും. അങ്ങനെ അത് ഡിലീറ്റാക്കും. അതുകൊണ്ടു തന്നെ ഒരു പോസ്റ്റിഡാൻ വളരയധികം സമയമെടുക്കും. സായ് പല്ലവി പറഞ്ഞു.
അടുത്തിടെ, സഹോദരി പൂജയുടെ വിവാഹ ചിത്രങ്ങൾ സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അനിയത്തി പൂജയെക്കുറിച്ച് എപ്പോഴും വാചാലയാവാറുള്ളതാണ് സായ് പല്ലവി. ആ സന്തോഷനിമിഷങ്ങളെക്കുറിച്ച് വാചാലയായുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
'അവളുടെ വിവാഹം എന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണെന്ന് എനിക്കറിയാം. സന്തോഷം കൊണ്ട് ഡാൻസ് ചെയ്തതിനൊപ്പം തന്നെ ഇമോഷണലായി അവളെ അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങളാണ്. വിവാഹം എന്താണെന്നോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ പറഞ്ഞ് കൊടുക്കാൻ എനിക്കറിയില്ല.
അവളുടെ തീരുമാനം അവളാഗ്രഹിച്ചത് പോലെ നടക്കട്ടെ എല്ലാം. അവളുടെ വിവാഹം എന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണെന്ന് എനിക്കറിയാം. സന്തോഷം കൊണ്ട് ഡാൻസ് ചെയ്തതിനൊപ്പം തന്നെ ഇമോഷണലായി അവളെ അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങളാണ്. വിവാഹം എന്താണെന്നോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ പറഞ്ഞ് കൊടുക്കാൻ എനിക്കറിയില്ല. അവളുടെ തീരുമാനം അവളാഗ്രഹിച്ചത് പോലെ നടക്കട്ടെ എല്ലാം,' പോസ്റ്റിൽ സായ് പല്ലവി കുറിച്ചു.
Read More
- പതിനാലാമത്തെ ചിത്രത്തിൽ മേശക്കടിയിൽ എന്താ ഒരു തിളക്കം? സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറലാവുന്നു
- 'ഭാഗ്യമോ അത്ഭുതമോ, മരണം സംഭവിച്ചില്ല;' മൂഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ
- ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു: രാംഗോപാല് വർമ
- ഓരോ സ്റ്റെപ്പും രണ്ടു തവണ ചെയ്തു കഴിഞ്ഞതും ഐശ്വര്യ റായ് തളർന്നു: ശോഭന
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
- അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർത്ഥനയുമായി ഗൗരി ഉണ്ണിമായ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.