/indian-express-malayalam/media/media_files/itMEL01ih9MG4gWv018N.jpg)
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിൽ എത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിദ്യാർത്ഥിയ്ക്ക് ബനിയൻ ഊരി നൽകുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയിൽ കാണാനാവുക.
'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ജയ് ഗണേഷ്'. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഏപ്രിൽ 11നാണ് ചിത്രത്തിന്റെ റിലീസ്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരാടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Read More Entertainment Stories Here
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- വളർത്തുനായയ്ക്ക് പേര് കോഫി മേനോൻ; ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us