/indian-express-malayalam/media/media_files/0a9Ylg9R9MarRqjqFmQZ.jpg)
Ullozhukku OTT
Ullozhukku OTT: ഉർവശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച, അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷകരുടെ ഉള്ളുലച്ച 'ഉള്ളൊഴുക്ക്' ഒടിടിയിലേക്ക്. ജൂൺ 21നാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയത്. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ അന്തസംഘർഷങ്ങളെയും ചില നിഗൂഢതകളെയും തുറന്നു കാട്ടുകയാണ്. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ലോസ് ആഞ്ചലെസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എയിൽ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസ്) ഉള്ളൊഴുക്ക് പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രശംസ നേടിയിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ സ്ട്രീമിംഗ് തീയതി ആമസോൺ പ്രൈം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Read More
- മത്സരിച്ചഭിനയിച്ച് ഉർവശിയും പാർവതിയും; അടിമുടി ഉലച്ചുകളയുന്ന കാഴ്ചാനുഭവമായി 'ഉള്ളൊഴുക്ക്': Ullozhukku Movie Review
- സത്യവും ധൈര്യവും കൈപിടിക്കുന്ന അപൂർവ്വത; 'ഉള്ളൊഴുക്ക്' പുനർവായന
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.