scorecardresearch

നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ

സില്ലി ചോദ്യം ചോദിച്ച പത്രക്കാരനെ മറുചോദ്യം കൊണ്ട് ഉത്തരം മുട്ടിച്ച് ശോഭന, വീഡിയോ കാണാം

സില്ലി ചോദ്യം ചോദിച്ച പത്രക്കാരനെ മറുചോദ്യം കൊണ്ട് ഉത്തരം മുട്ടിച്ച് ശോഭന, വീഡിയോ കാണാം

author-image
Entertainment Desk
New Update
Shobana reply to journalist

ബ്യൂട്ടി വിത്ത് ബ്രെയിൻ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നടി ശോഭന. നൃത്തവും ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മാത്രമല്ല, സ്മാർട്ടായ മറുപടികൾ കൊണ്ടും പലപ്പോഴും ശോഭന ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്. അഭിമുഖങ്ങളിലൊക്കെ തഗ്ഗ് മറുപടികൾ പറഞ്ഞ് ചോദ്യകർത്താവിനെ നിഷ്പ്രഭനാക്കി കളയുന്ന ശോഭനയെ നമ്മൾ പലകുറി കണ്ടിട്ടുണ്ട്. മനോരമയിലെ നേരെ ചൊവ്വെയിൽ ശോഭന പങ്കെടുത്ത എപ്പിസോഡ് അതിനൊരു ക്ലാസിക്കൽ ഉദാഹരണമാണ്.

Advertisment

ഇപ്പോഴിതാ, സമാനമായ രീതിയിൽ ചോദ്യകർത്താവിനെ അസ്തപ്രജ്ഞയാക്കുന്ന ശോഭനയുടെ ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. വിവേകശൂന്യമായൊരു ചോദ്യമായിരുന്നു ചോദ്യകർത്താവ് ശോഭനയ്ക്ക് നേരെ എറിഞ്ഞത്. "എന്തിനാണ് നിങ്ങൾ കലാകാരന്മാർ സിനിമ മേഖലയിലേക്ക് കടക്കുന്നത്?," എന്ന ചോദ്യത്തിന് ശോഭന ഒരു മറുചോദ്യമാണ് ചോദിച്ചത്, "നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്?

"ജേർണലിസ്റ്റ്," എന്ന് ചോദ്യകർത്താവ് ഉത്തരമേകി.

"പിന്നെ എന്താണ് ഇപ്പോൾ ഡാൻസ് കാണാൻ വന്നിരിക്കുന്നത്? അത്രയേ ഉള്ളൂ," എന്നായിരുന്നു ചിരിയോടെയുള്ള ശോഭനയുടെ മറുപടി. 

Advertisment

ചോദ്യം കേൾക്കുമ്പോഴും ഉത്തരം നൽകുമ്പോഴുമെല്ലാമുള്ള ശോഭനയുടെ മുഖഭാവങ്ങൾ വളരെ രസകരമാണ്. 

"ഒരു നിമിഷം നാഗവല്ലി ഒന്നെത്തി നോക്കിയിട്ട് പോയി,"

"ആ പുരികം പൊക്കിയുള്ള നോട്ടമുണ്ടല്ലോ, ഹോ!" 

"എന്തൊരു ഭംഗിയാണ് ആ ഭാവങ്ങൾ കാണാൻ. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു," എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

മലയാളികളുടെ ഏറെ പ്രിയപ്പെട്ട എവർഗ്രീൻ നായികയാണ് ശോഭന.  ഇന്ന് അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന തന്റെ സമയം മാറ്റിവയ്ക്കുന്നത്. 

Read More

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: