scorecardresearch

പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ

കാരണവരെ പോലെ കുഞ്ചന്റെ മകളുടെ വിവാഹവേദിയിൽ നിറഞ്ഞുനിന്ന മമ്മൂട്ടി

കാരണവരെ പോലെ കുഞ്ചന്റെ മകളുടെ വിവാഹവേദിയിൽ നിറഞ്ഞുനിന്ന മമ്മൂട്ടി

author-image
Entertainment Desk
New Update
Mammootty And Family

മമ്മൂട്ടിയുമായും കുടുംബവുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നടൻ കുഞ്ചൻ. വർഷങ്ങളോളം മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു കുഞ്ചൻ. പനമ്പള്ളി നഗറിലെ കുഞ്ചന്റെ വീടിന്റെ മേൽവിലാസം തന്നെ മമ്മൂട്ടിയുടെ വീടിന്റെ എതിർവശത്തെ ധാരാളം പൂക്കളും ചെടികളുമുള്ള വീട് എന്നതാണ്. മമ്മൂട്ടിയുമായുള്ള വർഷങ്ങൾ പഴക്കമുള്ള ആത്മബന്ധത്തെ കുറിച്ചും പല അവസരങ്ങളിലും കുഞ്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisment

കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് മമ്മൂട്ടി എത്തിയത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പം വിവാഹം കൂടാൻ എത്തിയിരുന്നു. 

അഭിനന്ദ് ബസന്ത് ആണ് സ്വാതി കുഞ്ചൻ്റെ വരൻ. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിത്വമാണ് സ്വാതിയുടേത്. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിലും പ്രവർത്തനപരിചയമുണ്ട് സ്വാതിക്ക്.  ഏറെ തിരക്കുള്ള ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ് സ്വാതി ഇന്ന്. 

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം നടന്നത്. കുഞ്ചൻ, ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി. 

Advertisment

Read More Entertainment Stories Here

Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: