/indian-express-malayalam/media/media_files/z9ZHrgIu4QdTkX8w0lct.jpg)
റിലീസായി ഒൻപതു ദിവസത്തിനുള്ളിൽ 74 കോടിയോളം രൂപ ചിത്രം കളക്ടുചെയ്തെന്നാണ് റിപ്പോർട്ട്
രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ആവേശം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആദ്യമായി തങ്ങളെ അഭിനന്ദിച്ച സെലിബ്രിറ്റി ആരാണെന്ന് ഹിപ്സ്റ്ററും മിഥുനും റോഷനും അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ചിത്രം കണ്ടശേഷം നടൻ നസ്ലെൻ ആണ് തങ്ങളെ ആദ്യമായി അഭിനന്ദിച്ചതെന്നാണ് താരങ്ങൾ പറയുന്നത്. എല്ലാവരെയും പ്രത്യേകമായി മെസേജ് അയച്ച് അഭിനന്ദിച്ചെന്നും, ഓരോ സീനുകളിലെയും പ്രകടനം എടുത്തു പറഞ്ഞെന്നും മൂവരും പറഞ്ഞു. ഒറിജിനൽസ് ബൈ വീണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും അവർ ജീവിതത്തിലേക്ക് അറിയാതെ വലിച്ചു കയറ്റുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ആവേശം. പ്രത്യക്ഷത്തിൽ ഒരു മാസ് ആക്ഷൻ സിനിമയാണെങ്കിലും സ്പൂഫിന്റെയും കമിങ് ഓഫ് ഏജിന്റെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ സാധ്യതകൾ കാണികൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതാണ് ചിത്രം.
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്, സുഷിൻ ശ്യാമാണ് സംഗീതം. റിലീസായി ഒൻപതു ദിവസത്തിനുള്ളിൽ 74 കോടിയോളം രൂപ ചിത്രം കളക്ടുചെയ്തെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
- വർഷങ്ങൾക്കു ശേഷം വീണ്ടും കുടജാദ്രി കയറി മോഹൻലാൽ; ചിത്രങ്ങൾ
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
- പൃഥ്വിരാജും എആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചു: വെളിപ്പെടുത്തി നജീബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.