scorecardresearch

ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?

ഒരു വല്ലം പൊന്നും പൂവും എന്ന ഗാനചിത്രീകരണത്തിൽ നിന്നുള്ളതാണ് ഈ ത്രോബാക്ക് വീഡിയോ

ഒരു വല്ലം പൊന്നും പൂവും എന്ന ഗാനചിത്രീകരണത്തിൽ നിന്നുള്ളതാണ് ഈ ത്രോബാക്ക് വീഡിയോ

author-image
Entertainment Desk
New Update
Minnaram | Mohanlal

മലയാളികളുടെ എവർഗ്രീൻ ചിത്രങ്ങളിലൊന്നാണ് മിന്നാരം. മോഹൻലാൽ, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരം പുറത്തിറങ്ങിയത് 1994ൽ ആണ്. മോഹൻലാൽ- ശോഭന ജോഡികൾക്കൊപ്പം തിലകൻ, ജഗതി, ശങ്കരാടി, ഉമ്മർ, ലാലു അലക്സ്,, മണിയൻപിള്ളരാജു തുടങ്ങിയ വലിയ താരനിര അണിനിരന്നപ്പോൾ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 

Advertisment

ഇന്നും ഈ ചിത്രത്തെയും പാട്ടുകളെയും ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. ചിത്രത്തിലെ ഒരു വല്ലം പൊന്നും പൂവും എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ചെറിയാൻ കല്പകവാടിയുടെ കഥയ്ക്ക്, തിരക്കഥയും സംഭാഷണവും നിർവഹിച്ചത് സംവിധായകനായ പ്രിയദർശൻ തന്നെയായിരുന്നു. വലിയ വാണിജ്യ വിജയം കൈവരിച്ച ഈ ചിത്രം നിർമ്മിച്ചത് ആർ. മോഹൻ ആണ്. ചിത്രത്തിലെ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു. 

Advertisment

നിലാവേ മായുമോ, മഞ്ഞക്കുഞ്ഞിക്കാതുള്ള ചക്കിപ്പൂച്ചയ്ക്ക്, തളിരണിഞ്ഞൊരു കിളിമരത്തിലെ, കുഞ്ഞൂഞ്ഞാലാടാം കിന്നാരം ചൊല്ലാം, ഒരു വല്ലം പൊന്നും പൂവും, ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന എന്നിങ്ങനെ എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.  സംഗീതസംവിധാനം നിർവ്വഹിച്ചത്. ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവർത്തിയും ചേർന്ന് ഗാനരചന നിർവ്വഹിച്ച ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത് എസ്. പി. വെങ്കിടേഷ് ആണ്. 

Read More Entertainment Stories Here

Mohanlal Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: