/indian-express-malayalam/media/media_files/WegCYK1uND4yONuOyTDj.jpg)
പ്രണവിന്റെ സ്ക്രീൻ പ്രസൻസ് വളരെ ശക്തമാണെന്ന് മഹേന്ദ്രൻ പറഞ്ഞു
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം.' സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയുടെ ആസ്ഥാനമായ ചെന്നൈ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന സിനിമയിൽ നിരവധി തമിഴ് നടീ- നടന്മാരും വേഷമിട്ടു.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടൻ വൈ.ജി. മഹേന്ദ്രൻ, പ്രണവ് മോഹൻലാലുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലും താനും കസിൻസ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രണവിനെ ആദ്യമായാണ് നേരിൽ കാണുന്നതെന്നും മഹേന്ദ്രൻ പറഞ്ഞു.
'ഞാനും പ്രണവും ബന്ധുക്കളാണ്, ആദ്യമായി പ്രണവിനെ കാണുന്നത് ചിത്രത്തിന്റെ ലൊക്കേഷനിലാണ്. പ്രണവിന്റെ അമ്മ എന്റെ കസിൻ സിസ്റ്ററാണ്. എന്റെ മുത്തച്ചനും സുചിത്ര മോഹൻലാലിന്റെ മുത്തച്ചനും സഹോദരങ്ങളാണ്. സുചിത്രയെ എനിക്ക് ചെറുപ്പത്തിലെ അറിയാം, ഞങ്ങൾ അടുത്തടുത്ത വീടുകളിലാണ് സാമസിച്ചിരുന്നത്. പക്ഷെ പ്രണവിനെ ഞാൻ ആദ്യമായാണ് കാണുന്നത്.
ഞങ്ങൾ ഒരുമിച്ചാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, 'ഞാൻ അങ്കിളാണെന്ന് അവർ പറഞ്ഞിരുന്നെന്ന് പ്രണവ് എന്നോട് പറഞ്ഞു. പ്രണവ് ഒരു സൗമ്യനാണ്. പക്ഷെ സ്ക്രീൻ പ്രസൻസ് വളരെ 'പവർഫുൾ' ആണ്. പ്രത്യേകിച്ച് ഓൾഡ് ഗെറ്റപ്പ് അഭിനയിക്കുമ്പോൾ. ശരീര ഭാഷയെല്ലാം മോഹൻലാലിനെ പോലെയായിരുന്നു," മഹേന്ദ്രൻ പറഞ്ഞു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നവരെ കൂടാതെ, അജു വർഗ്ഗീസ്, ബേസിൽ ജോസഫ്, ആസിഫ് അലി, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. വിഷു ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.
Read More Entertainment Stories Here
- പടം തിയേറ്ററിൽ തകർത്തോടുമ്പോൾ നായകൻ ഊട്ടിയിൽ കറങ്ങി നടക്കുന്നു; വൈറൽ ചിത്രങ്ങൾ
- പ്രണയിനിയാണോ? മാധവിന്റെ കൂടെയുള്ള പെൺകുട്ടിയാര്?
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.