/indian-express-malayalam/media/media_files/fTZG0W5ygimHHpTU38ND.jpg)
Aavesham, Varshangalkku Shesham, Jai Ganesh collection
Aavesham vs Varshangalkku Shesham collection:ചരിത്രത്തിൽ ഇതുവരെ കാണാത്ത വിജയക്കുതിപ്പിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നത്. 2024ൽ പുറത്തിറങ്ങിയ 'അന്വേഷിപ്പിൻ കണ്ടെത്തും' മുതൽ അവസാനം പുറത്തിറങ്ങിയ ആവേശവും വർഷങ്ങൾക്കു ശേഷവും വരെ മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. പ്രേമലു നേടിയ ബ്ലോക്ബസ്റ്റർ വിജയമാണ് ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്കുള്ള മലയാളം സിനിമകളുടെ തേരോട്ടം അടയാളപ്പെടുത്തിയത്. പിന്നീട് പുറത്തിറങ്ങിയ ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം എന്നീ ചിത്രങ്ങൾ ഇന്ത്യയൊട്ടാകെ മികച്ച പ്രതികരണം നേടിയതോടെ ഇന്ത്യൽ സിനിമ ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയായി മലയാളം മാറി.
വിഷു റിലീസായി പുറത്തിറങ്ങിയ ആവേശവും വർഷങ്ങൾക്കു ശേഷവും ഹിറ്റായതോടെ മലയാളം സിനിമ അതിന്റെ "സീൻ മാറ്റിയെന്ന്" എല്ലാവരും ഉറപ്പിച്ചു. ഇപ്പോഴിതാ വിഷു റിലീസായി പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും നേടിയ ഗംഭീര കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഫഹദ് ഫാസിലിനെ പ്രധാനകഥാപാത്രമാക്കി ജിത്തു മാധവനാണ് ആവേശം സംവിധാനം ചെയ്തത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസനാണ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്തത്. വ്യത്യസ്ത തലത്തിലുള്ള ഈ രണ്ടു ചിത്രങ്ങളെയും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. കേരളത്തിനു പുറത്തും ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ശ്രദ്ധേയമായ കളക്ഷനാണ് ആദ്യ വാരാന്ത്യം രണ്ടു ചിത്രങ്ങളും നേടിയത്. വ്യാഴാഴ്ച റിലീസു ചെയ്ത ആവേശം, 16 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷനാണ് നേടിയത്. അതേ സമയം, 13 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷനാണ് വർഷങ്ങൾക്ക് ശേഷം നേടിയത്. ഞായറാഴ്ച, ഒറ്റ ദിവസത്തെ ഉയർന്ന നെറ്റ് കളക്ഷനാണ് രണ്ടു ചിത്രങ്ങളും നേടിയത്. ആവേശം 4.75 കോടി, വർഷങ്ങൾക്കു ശേഷം 4.1 കോടി. നിലവിൽ ആവേശത്തിൻ്റെ ആഗോള കളക്ഷൻ 33 കോടിയും, വർഷങ്ങൾക്കു ശേഷം 30.65 കോടിയുമാണ്.
മഞ്ഞുമ്മേൽ ബോയ്‌സിന് സമാനമായി, ആവേശവും വർഷങ്ങൾക്ക് ശേഷവും ആവർത്തിച്ച് പ്രേക്ഷകരെ ആകർഷിക്കാൻ സാധ്യതയുണ്ട്, ഇത് വരും ആഴ്‌ചകളിൽ ശക്തമായ കളക്ഷൻ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.
അതേസമയം, ഈ രണ്ടു സിനിമകളുടെയും വിജയത്തിനിടയിൽ ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ക 'ജയ് ഗണേഷിന്' കാര്യമായ സ്വാധീനം ചെലുത്താനായില്ല. വാട്ട് ദ ഫസ് റിപ്പോർട്ട് പ്രകാരം, 1.19 കോടി രൂപ മാത്രമാണ് ജയ് ഗണേഷ് വാരാന്ത്യത്തിൽ നേടാനായത്. 1,290 ഷോകളിലായി 77,298 പേരാണ് തിയേറ്ററിലെത്തിയത്. 29.57 ശതമാനമാണ് ഒക്യുപ്പൻസി റേറ്റ്. .
Read More Entertainment Stories Here
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.