scorecardresearch

ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി

മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്

മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്

author-image
Entertainment Desk
New Update
Manjummel Boys

എറണാകുളം സബ് കോടതിയാണ് ഉത്തരവിറക്കിയത്

മലയാള സിനിമയുടെ "സീൻ" മാറ്റിയ ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം യുവതാരങ്ങളുമായെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയമാണ് നേടിയത്. 226 കോടിയോളം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ കളക്ടുചെയ്ത്. ഇപ്പോഴിതാ ചിത്രത്തിന്റ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിറക്കിയിരിക്കുകയാണ് എറണാകുളം സബ് കോടതി.

Advertisment

അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 40% ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് പരാതി. 7 കോടി രുപ മുടക്കിയിട്ടും മുടക്കുമുതലോ ലാഭവിഹിതമോ നൽകിയിട്ടില്ലെന്നും ഹർജിയിൽ സിറാജ് ചൂണ്ടിക്കാട്ടി. പറവ ഫിലിംസിന്റെയും, ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഹർജിയിൽ നിർമാതാകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് 150 കോടിയും, ആഗോള​ വിപണിയിൽ നിന്ന് 226 കോടിയും ചിത്രം കളക്ടു ചെയ്തെന്നാണ് ഇൻഡസ്ട്രി ട്രാക്കർ റിപ്പോർട്ട് ചെയ്യുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ചന്തു സലീംകുമാർ, ലാൽ ജൂനിയർ, അരുൺ കുര്യൻ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ,  വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തമിഴ്നാട് അടക്കമുള്ള ഭാഷകളിൽ ചിത്രത്തിനു ലഭിച്ച സ്വീകാര്യത കളക്ഷനിൽ നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസം തെലുങ്ക് ഭാഷയിലും ചിത്രം ഡബ്ബുചെയ്ത് പുറത്തിറക്കിയിരുന്നു. ആദ്യ ദിവസത്തെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സ് നേടുന്നതെന്ന് വിതരണക്കാർ അറിയിച്ചിരുന്നു. തമിഴ് ഭാഷയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

Advertisment

Read More Entertainment Stories Here

Soubin Shahir Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: