/indian-express-malayalam/media/media_files/4vDdSI0s6EnBNqN7nTiD.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ നയൻതാര
കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഭർത്താവ് വിഘ്നേഷിനും മക്കളായ ഉയിരിനും ഉലഗിനും ഒപ്പമാണ് നയൻസിന്റെ വിഷു ആഘോഷം. വിഷു ആശംസകൾക്കൊപ്പം തമിഴ് പുതുവത്സരാശംസകളും നേർന്നുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്.
വിഘ്നേഷും കുട്ടികളും മുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. സിംപിൾ ലുക്കിലാണ് നയൻ എത്തിയത്. .
കുഞ്ചാക്കോ ബോബൻ നായകനായ നിഴലിൽ അവസാനമായി അഭിനയിച്ച നയൻതാര തന്റെ പുതിയ മലയാള ചിത്രവും വിഷു ദിനത്തിൽ പ്രഖ്യാപിച്ചു. 'ഡിയർ സ്റ്റുഡന്റ്സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഞായറാഴ്ച പുറത്തിറക്കിയിരുന്നു. നടൻ നിവിൻ പേളിയാണ് ചിത്രത്തിന്റെ നിർമ്മാണം.
2019ൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. എന്നാൽ നിവിൻ ചിത്രത്തിൽ അഭിനിയിക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്
യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാനം ചെയ്ത മണ്ണങ്ങാട്ടിയിൽ യോഗി ബാബു, ദേവദർശിനി, ഗൗരി കിഷൻ, നരേന്ദ്ര പ്രസാത്, തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു മികച്ച താരനിരയുണ്ട്. ലോകമെമ്പാടുമായി 1,148 കോടി രൂപ നേടിയ ഷാരൂഖ് ചിത്രം ജവാനിലെ നയൻതാരയുടെ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു. .
Read More Entertainment Stories Here
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.