scorecardresearch

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു

ഡിയർ സ്റ്റുഡന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

ഡിയർ സ്റ്റുഡന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nivin Pauly, Nayanthara

Dear Students Motion poster

'വർഷങ്ങൾക്കു ശേഷം' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നിവിൻ പോളി നടത്തിയത്. ഇപ്പോഴിതാ വിഷുദിനത്തിൽ മറ്റൊരു വിശേഷം കൂടി താരം ആരാധകർക്കായി ഒരുക്കിയിരിക്കുകയാണ്. ലൗ ആക്ഷൻ ഡ്രാമ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിവിനും നയൻതാരയും വീണ്ടും ഒന്നിക്കുകയാണ്. 

Advertisment

ലേഡി സുപ്പർസ്റ്റാർ നായികയാകുന്ന ചിത്രത്തിൽ, ഇത്തവണ നിർമ്മാതാവിന്റെ വേഷത്തിലാണ് നിവിൻ എത്തുന്നത്. പോളി ജുനിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് 'ഡിയർ സ്റ്റുഡന്റ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രിത്തിൽ നിവിൻ അഭിനയിക്കുന്നുണ്ടോ​ എന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ നിഴലിൽ അവസാനമായി അഭിനയിച്ച നയൻസിന്റെ മടങ്ങിവരവു കൂടിയാണ് ഡിയർ സ്റ്റുഡന്റ്സ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. 

2019ൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയിലെ നിവിൻ- നയൻതാര കോമ്പോ സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു. നയൻതാരയെ നായികയാക്കി നിവിൻ നിർമ്മിക്കുന്ന ചിത്രത്തിൽ താരത്തിന്റെ സാനിധ്യം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

Advertisment

Read More Entertainment Stories Here

Nayanthara Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: