/indian-express-malayalam/media/media_files/5dE0jZ6cyB24u81vX89y.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ മാധവ് സുരേഷ്
നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുൽ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യൽ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്. ഇപ്പോഴിതാ, ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
രണം എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുൽ പങ്കുവച്ചത്. "എൻ്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു" എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ​ എന്ന സംശയത്തിലാണ് ആരാധകർ. ഇതു സംബന്ധിച്ച നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
പോസ്റ്റ് വൈറലായി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സെലിനും കമന്റുമായി എത്തി. സൂപ്പ് ഹോമി എന്നാണ് സെലിന്റെ കമന്റ്.
നിലവിൽ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. വിജയ്, ചിമ്പു തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാളം ചിത്രമാണിത്. കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലറും പുറത്തിറക്കിയിരുന്നു.
സുരേഷ് ഗോപിയുടെ നാലു മക്കളിൽ ഇളയ മകനാണ് മാധവ് സുരേഷ്. ഇടക്കിടെ മാധവ് തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് 2018ൽ രണത്തിൽ അഭിനയിക്കുന്നത്. .
Read More Entertainment Stories Here
- പടം തിയേറ്ററിൽ തകർത്തോടുമ്പോൾ നായകൻ ഊട്ടിയിൽ കറങ്ങി നടക്കുന്നു; വൈറൽ ചിത്രങ്ങൾ
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.