/indian-express-malayalam/media/media_files/VFNnKNAycnXdA5RkcRbA.jpg)
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രമായ ‘വർഷങ്ങൾക്ക് ശേഷം’തിയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. ധ്യാനും വിനീതും ബേസിലും വിശാഖുമടക്കം വർഷങ്ങൾക്കു ശേഷത്തിന്റെ ടീം മെമ്പേഴ്സെല്ലാം ഓടി നടന്ന് പ്രമോഷൻ അഭിമുഖങ്ങൾ കൊടുത്തപ്പോഴും റിലീസിന്റെ ആദ്യദിവസം വാർത്തകളിൽ നിറഞ്ഞു നിന്നപ്പോഴും കൂട്ടത്തിൽ ഒരാൾ മിസ്സിംഗായിരുന്നു. മറ്റാരുമല്ല, ചിത്രത്തിലെ നായകന്മാരിൽ ഒരാളായ പ്രണവ് മോഹൻലാൽ ആയിരുന്നു ആ മിസ്സിംഗ് പേഴ്സൺ.
സിനിമ പൂർത്തിയാക്കി, പ്രണവ് തന്റെ പതിവു യാത്രകളുമായി ഇറങ്ങിതിരിച്ചിരിക്കുകയാണ്. പ്രണവ് എവിടെ പോയെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞത് ഊട്ടിയിൽ എവിടെയോ ഉണ്ടെന്നാണ്.
ഇപ്പോഴിതാ, ഊട്ടിയിൽ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വഴിയോരത്തെ ചായക്കടയുടെ അരികിൽ നിന്നും ഒരുപറ്റം വ്ളോഗർമാരാണ് പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. കൂടെ നിന്ന് ചിത്രങ്ങൾ പകർത്താൻ ആഗ്രഹിച്ച വ്ളോഗർമാർക്കൊപ്പം പോസ് ചെയ്യാനും പ്രണവ് മറന്നില്ല.
പ്രണവിന് യാത്രകളോടുള്ള പ്രിയം ഏവർക്കും അറിവുള്ളതാണ്. ഒരു ബാക്ക്പാക്കുമായി യാത്ര ചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. സ്വന്തം ഇൻസ്റ്റഗ്രാം പേജിലും യാത്രാചിത്രങ്ങളാണ് പ്രണവ് കൂടുതലും പങ്കിടാറുള്ളത്.
/indian-express-malayalam/media/media_files/pranav-mohanlal-ootty-pics.jpg)
/indian-express-malayalam/media/media_files/pranav-mohanlal-ootty-pics-1.jpg)
വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ പ്രണവിന്റെ ഹിമാലയം കയറ്റത്തെയും മലകയറ്റത്തെയുമൊക്കെ ട്രോളുന്നുമുണ്ട്. ഏറ്റവും രസകരം, ഈ ഭാഗങ്ങളിൽ പ്രണവ് തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ്. എല്ലാമൊരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്ത് പ്രണവ് സ്വയം ട്രോളുന്നുമുണ്ട് ചിത്രത്തിൽ.
Read More Entertainment Stories Here
- പ്രണയിനിയാണോ? മാധവിന്റെ കൂടെയുള്ള പെൺകുട്ടിയാര്?
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us