scorecardresearch

തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...

കണ്ണീരോടെയുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയത്തിലാണ് സ്പർശിച്ചത്

കണ്ണീരോടെയുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയത്തിലാണ് സ്പർശിച്ചത്

author-image
Entertainment Desk
New Update
Shah Rukh Khan | KKR | IPL 2024

ചിത്രം:​ എക്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ), രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൻ്റെ സഹ ഉടമയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്തയുടെ മത്സരം കാണാൻ ഷാരൂഖ് സ്റ്റേഡിയത്തിലെത്തിയാൽ പലരുടെയും കണ്ണുകൾ ഷാരൂഖിലേക്കായിരിക്കും. പലപ്പോഴും ഷാരൂഖിന്റെ വികാര പ്രകടനങ്ങൾക്കും സ്റ്റേഡിയങ്ങൾ സാക്ഷിയാകാറുണ്ട്.

Advertisment

നമ്മുടെ പ്രിയപ്പെട്ട ടീമുകളുടെ ജയവും തോൽവിയും കാഴ്ചക്കാരെന്ന നിലയിൽ നമ്മെ വൈകാരികമാക്കുമ്പോൾ, ഷാരൂഖ് ഖാനും നമ്മളിൽ നിന്ന് വ്യത്യസ്തനല്ലെന്ന് ചൊവ്വാഴ്ചത്തെ മത്സരം അടിവരയിടുന്നു. ടീമിൻ്റെ തോൽവി സൂപ്പർതാരത്തിനെയും കണ്ണുനീരിലാഴ്ത്തി.

Advertisment

കണ്ണീരോടെയുള്ള ഷാരൂഖ് ഖാന്റെ വീഡിയോകളും ചിത്രങ്ങളും ഷാരൂഖ് ആരാധകർക്കു പുറമോ ക്രിക്കറ്റ് പ്രേമികളുടെയും ഹൃദയത്തെ സ്പർശിച്ചു. ഷാരൂഖിന്റെ ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളെയാണ് സംഭവം അനുസ്മരിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 223/6 എന്ന മികച്ച സ്കോറിലെത്തിയെങ്കിലും, സഞ്ജു സാംസന്റെ പോരാളികൾക്ക് മുന്നിൽ അടിപതറി. എന്നിരുന്നാലും, മത്സരത്തിന് ശേഷം ഇരു ടീമുകളെയും കാണാനും അവരെ അഭിന്ദിക്കാനും കിങ് ഖാൻ മടിച്ചില്ല. പുഞ്ചിരിയോടെ എതിർടീമിന്റെ പരിശ്രമങ്ങളെ അഭിനന്ദച്ച ഷാരൂഖിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

Read More Entertainment Stories Here

IPL 2024 Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: