/indian-express-malayalam/media/media_files/JqMvmLbqfTGZdI8lll42.jpg)
പ്രഥ്വിരാജ്, പൂർണ്ണിമ
മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്ന താരം ഒരു മടങ്ങിവരവിനായി തയ്യാറെടുക്കുകയാണ്. അടുത്തിടെ ഒരു പരിപാടിയിൽ നടൻ പ്രഥ്വിരാജിനെ കുറിച്ച് പൂർണ്ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പ്രഥ്വിരാജിനെക്കാൾ നല്ല മാതൃക വേറെയില്ലെന്നായിരുന്നു പൂർണ്ണിമയുടെ പരാമർശം. ഒരു കട്ടിൽ ഒരു മുറി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ്, പൂർണ്ണിമ പ്രഥ്വിരാജിനെ കുറിച്ച് വാചാലയായത്. "നമ്മൾ എന്തു ചെയ്യുമ്പോഴും ഏറ്റവും നല്ല എക്സാമ്പിൾ നമ്മൾ തന്നെയാകണമെന്ന് പറയാറുണ്ട്. എനിക്ക് എന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പ്രഥ്വിയെക്കാൾ നല്ല എക്സാമ്പിൾ വോറെയില്ല.
കാരണം, അത്രയും അക്ഷീണം പരിശ്രമിക്കുന്നതും കഷ്ടപ്പെടുന്നതുമായ ഒരാളാണ് പ്രഥ്വി. പ്രഥ്വിയുടെ യാത്ര നിങ്ങൾ എല്ലാവരും കാണുന്നതാണ്. അത് ഞാനും കണ്ടിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയിൽ പുറത്തറിയാത്ത ധാരാളം കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് ഒരുക്കലും എളുപ്പമല്ല. വിജയം നേടിയ ശേഷം ഇത്രയൊക്കെ കഷ്ടപ്പാടിലൂടെ പോകുക എന്നത് ബുദ്ധിമുട്ടാണ്.
അത് ഓരോരുത്തരുടെയും ചോയ്സാണ്. അവർ അത് വേണ്ടെന്ന് വെച്ചാൽപോലും ആരും ചോദിക്കില്ല. പക്ഷെ വീണ്ടും പരിശ്രമിക്കുക എന്നത്, നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരുപാടുണ്ട്. നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ഒരു വിജയമുണ്ടാകുമ്പോൾ അത് നമ്മുടെയും കൂടി സന്തോഷമാണ്. ഇപ്പോൾ ആ ഒരു നിമിഷത്തിലാണ് ഞാനും," പൂർണ്ണിമ പറഞ്ഞു.
തുറമുഖം എന്ന മലയാളം ചിത്രത്തിൽ അവസാനമായി അഭിനയിച്ച പൂർണ്ണിമ, കഴിഞ്ഞവർഷം പുറത്തിറങ്ങിയ കാലാപാനി എന്ന ഹിന്ദി വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടിരുന്നു. പൂർണ്ണിമ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. .
Read More Entertainment Stories Here
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
- പടം തിയേറ്ററിൽ തകർത്തോടുമ്പോൾ നായകൻ ഊട്ടിയിൽ കറങ്ങി നടക്കുന്നു; വൈറൽ ചിത്രങ്ങൾ
- പ്രണയിനിയാണോ? മാധവിന്റെ കൂടെയുള്ള പെൺകുട്ടിയാര്?
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.