scorecardresearch

ഉപ്പൂപ്പ- മറിയം വൈബ് അതു വേറെ തന്നെ: വൈറലായി വീഡിയോ

മറിയം- മമ്മൂട്ടി ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിലും വലിയ ഫാൻ ബേസുണ്ട്. "ദുനിയാവിൽ മറിയത്തിനല്ലാതെ വേറെ ആർക്കുണ്ട് ഇത്രേം മൊഞ്ചുള്ള ഉപ്പൂപ്പ' എന്നാണ് ആരാധകർ ചോദിക്കുന്നത്

മറിയം- മമ്മൂട്ടി ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിലും വലിയ ഫാൻ ബേസുണ്ട്. "ദുനിയാവിൽ മറിയത്തിനല്ലാതെ വേറെ ആർക്കുണ്ട് ഇത്രേം മൊഞ്ചുള്ള ഉപ്പൂപ്പ' എന്നാണ് ആരാധകർ ചോദിക്കുന്നത്

author-image
Entertainment Desk
New Update
Mammootty | Video

ദുൽഖർ സൽമാൻ- അമാൽ സൂഫിയ ദമ്പതികളുടെ മകൾ മറിയം അമീറ സൽമാൻ ആരാധകർക്കും പ്രിയങ്കരിയാണ്. ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുന്നതും മറിയമാണ്.

Advertisment

മമ്മൂട്ടിയും മറിയവും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും വൈറലാവാറുണ്ട്. കോവിഡ് കാലത്ത് മറിയത്തിനു മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമായാലും മറിയത്തിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണെങ്കിലുമൊക്കെ ആരാധകർ നെഞ്ചേറ്റിയ മുഹൂർത്തങ്ങളാണ്.

കഴിഞ്ഞ ദിവസം, നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി  കുടുംബസമേതം എത്തിയപ്പോഴും ക്യാമറക്കണ്ണുകൾ കൂടുതലും പിൻതുടർന്നത് മറിയത്തിനെയും മമ്മൂട്ടിയേയും തന്നെയാണ്.  ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പം വിവാഹം കൂടാൻ എത്തിയിരുന്നു. 

മറിയവും മമ്മൂട്ടിയും തമ്മിലുള്ള ബോണ്ടിനെ കുറിച്ച് ദുൽഖർ മുൻപ് അഭിമുഖങ്ങളിൽ വാചാലനായിരുന്നു. 'എന്തു ടെൻഷൻ ഉണ്ടെങ്കിലും മറിയത്തോടൊപ്പം കുറച്ചു സമയം ചെലവഴിച്ചാൽ മാറും. ഞങ്ങളുടെയെല്ലാം സ്ട്രെസ് മാറ്റുന്ന ഒരാളാണ് മറിയം. വാപ്പച്ചിയും മറിയവും ഒന്നിച്ചുള്ള നിമിഷങ്ങൾ പകർത്താൻ എനിക്കിഷ്ടമാണ്,' ദുൽഖറിന്റെ വാക്കുകളിങ്ങനെ.

Advertisment

മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ഫൊട്ടോ എടുത്തത് എങ്ങനെയാണെന്നതിനെക്കുറിച്ചും ദുൽഖർ പറഞ്ഞു. "അവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാപ്പച്ചി എന്തോ അവളോട് പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അവളുടെ മുടി കെട്ടിത്തുടങ്ങിയത്. അത് കണ്ടപ്പോൾ തന്നെ ഫൊട്ടോ എടുത്തു.'' കോവിഡ് ലോക്ക്ഡൗൺ കാലത്ത് മാസങ്ങളോളം വീട്ടിൽ തന്നെ  ചെലവഴിച്ചപ്പോൾ മറിയമായിരുന്നു മമ്മൂട്ടിയുടെ അടുത്ത കൂട്ടുകാരി. 

Mammootty Mariyam

മറിയം- മമ്മൂട്ടി ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിലും വലിയ ഫാൻ ബേസുണ്ട്. "ദുനിയാവിൽ മറിയത്തിനല്ലാതെ വേറെ ആർക്കുണ്ട് ഇത്രേം മൊഞ്ചുള്ള ഉപ്പൂപ്പ' എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Read More Entertainment Stories Here

Dulquer Salman Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: