/indian-express-malayalam/media/media_files/VIxL9E5zekQCnAboFdh8.jpg)
Photo: Tahira Kashyap/Instagram
റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന നടനാണ് ഗായകൻ കൂടിയായ ആയുഷ്മാൻ ഖുറാന. ബാല്യകാല പ്രണയിനിയായ എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമായ താഹിറ കശ്യപിനെയാണ് ആയുഷ്മാൻ വിവാഹം കഴിച്ചത്. എംടിവി റോഡീസ് വിജയിച്ചതിന് ശേഷം വലിയ പ്രശസ്തി ഉണ്ടായെന്നും, ഇത് താഹിറയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കാരണമായെന്നും താരം അടുത്തിടെ വെളിപ്പെടുത്തി.
2004ലാണ്, ആയുഷ്മാൻ അഡ്വഞ്ചർ റിയാലിറ്റി സീരീസായ റോഡീസ് വിജയിക്കുന്നത്. ഇതിൽ നിന്നുണ്ടായ പ്രശസ്തി കൗമാരം കഴിയാത്ത പ്രായമായതിനാൽ ആ സമയത്ത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്ന് താരം പറഞ്ഞു. "16, 17, വയസ്സുള്ളപ്പോൾ പ്രശസ്തി കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. മറ്റു പെൺകുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഞാൻ എന്റെ കാമുകിയുമായി പിരിഞ്ഞു."
റോഡീസിന് ശേഷം, തൻ്റെ ജന്മനാടായ ചണ്ഡീഗഡിൽ താൻ ഒരു ജനപ്രിയ മുഖമായി മാറിയെന്നും, അത് കൂടുതൽ അവസരം ലഭിക്കുന്നതിനും അതിൽ നിന്ന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും കാരണമായെന്ന് താരം പറഞ്ഞു. തന്റെ ജീവിതം തന്റെ ഇഷ്ടത്തിന് ജീവിച്ചു തീർക്കാനാണ് അന്ന് കാമുകിയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.
"അന്ന് ചണ്ഡീഗഡിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഞാനായിരുന്നു, 'എനിക്ക് എൻ്റെ ജീവിതം ജീവിക്കണം' എന്ന് പറഞ്ഞ് ഞാൻ താഹിറയുമായി തെറ്റിപ്പിരിഞ്ഞു. പക്ഷേ 6 മാസത്തിന് ശേഷം ഞാൻ അവളുടെ അടുത്തേക്ക് തന്നെ തിരകെ പോയി എനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയില്ല," ആയുഷ്മാൻ ഖുറാന പറഞ്ഞു.
ആയുഷ്മാൻ ഖുറാനയും താഹിറ കശ്യപുമായുള്ള വിവാഹം 2008ലാണ് നടക്കുന്നത്. രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്. ജനപ്രിയ റേഡിയോ ജോക്കിയായി തൻ്റെ കരിയർ ആരംഭിച്ച ആയുഷ്മാൻ, എംടിവി ഇന്ത്യയിൽ വി.ജെ ആയി, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹോസ്റ്റുകളിലൊരാളായി. 2012-ൽ പുറത്തിറങ്ങിയ 'വിക്കി ഡോണർ' എന്ന ഹിറ്റ് ചിത്രത്തിലൂടെ താരപദവിയിലെത്തി. ഡ്രീം ഗേൾ 2 എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Read More Entertainment Stories Here
- 700 തൊഴിലാളികൾ, 7 മാസം, മൂന്നേക്കറിൽ ഒരുക്കിയ ഹീരമാണ്ഡി സെറ്റ്
- ഇച്ചാക്കയുടെ ലാലും ലാലിന്റെ ഇച്ചാക്കയും; ഏതു ഇൻഡസ്ട്രിയ്ക്കുണ്ട് ഇതുപോലെ രണ്ടു സൂപ്പർസ്റ്റാറുകൾ?
- ബോക്സ് ഓഫീസിൽ പുതുചരിത്രം; 25 ദിവസംകൊണ്ട് ആടുജീവിതം നേടിയത്
- 'അപ്പന്' ശേഷം മജുവിന്റെ പെരുമാനി; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.