/indian-express-malayalam/media/media_files/WkXBCoDB9Rmw4h9WV43N.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സിനിമയുടെ എല്ലാ മേഖലയിലും മികവ് പുലർത്താൻ ശ്രമിക്കാറുള്ള സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. രാജകീയ പ്രൗഡി വിളിച്ചോതുന്ന ബ്രഹ്മാണ്ഡ സെറ്റുകൾ ഒരുക്കുന്നതിന് പേരുകേട്ട ബൻസാലി, തൻ്റെ വരാനിരിക്കുന്ന പീരിയോഡ് ഡ്രാമാ സീരീസായ 'ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറി'ലൂടെ സ്ട്രീമിംഗ് ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റിഫ്ലിക്സിനായി ഒരുക്കുന്ന സീരീസിൽ മനീഷ കൊയ്‌രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
View this post on InstagramA post shared by Architectural Digest india (@archdigestindia)
സീരീസിനായി ബ്രഹ്മാണ്ഡ സെറ്റാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് ഏക്കർ സ്ഥലത്താണ് സെറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഹീരമാണ്ഡിക്കായി ഒരുക്കിയിരിക്കുന്നത് തൻ്റെ എക്കാലത്തെയും വലിയ സെറ്റാണെന്ന് ബൻസാലി അടുത്തിടെ ഒരു സംഭാഷണത്തിൽ പറഞ്ഞിരുന്നു.
700 കരകൗശല വിദഗ്ധർ മുംബൈ ഫിലിം സിറ്റിയിൽ ഏഴുമാസത്തോളമെടുത്താണ് സെറ്റ് പൂർത്തീകരിച്ചത്. കൊട്ടാരം അടക്കമുള്ള പ്രധാന ലൊക്കേഷനുകളാണ് സെറ്റിട്ടിരിക്കുന്നത്. 60,000 മരക്കഷ്ണങ്ങളും മെറ്റൽ ഫ്രെയിമുകളും ഉപയോഗിച്ചാണ് സെറ്റിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
മുഗൾ മിനിയേച്ചർ പെയിൻ്റിംഗുകൾ, ഫ്രെസ്കോകൾ, ബ്രിട്ടീഷ് ഓഫീസർമാരുടെ കൊളോണിയൽ ഛായാചിത്രങ്ങൾ, ജനൽ ഫ്രെയിമുകളിലെ ഫിലിഗ്രി വർക്ക്, തറയിലെ ഇനാമൽ കൊത്തുപണികൾ, കൊത്തുപണികളോടു കൂടിയ തടി വാതിലുകൾ തുടങ്ങി വളരെ സൂഷ്മമായ ഭാഗങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്യാതെയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. മെയ് 1-ാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.
Read More Entertainment Stories Here
- ഇച്ചാക്കയുടെ ലാലും ലാലിന്റെ ഇച്ചാക്കയും; ഏതു ഇൻഡസ്ട്രിയ്ക്കുണ്ട് ഇതുപോലെ രണ്ടു സൂപ്പർസ്റ്റാറുകൾ?
- ബോക്സ് ഓഫീസിൽ പുതുചരിത്രം; 25 ദിവസംകൊണ്ട് ആടുജീവിതം നേടിയത്
- 'അപ്പന്' ശേഷം മജുവിന്റെ പെരുമാനി; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
- സൂപ്പർ കൂളാണ് ഈ നായിക; അനിയനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?
- ആവേശം കണ്ട് ആദ്യം അഭിനന്ദിച്ചത് ആ നടൻ
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.