scorecardresearch

ഇച്ചാക്കയുടെ ലാലും ലാലിന്റെ ഇച്ചാക്കയും; ഏതു ഇൻഡസ്ട്രിയ്ക്കുണ്ട് ഇതുപോലെ രണ്ടു സൂപ്പർസ്റ്റാറുകൾ?

പരസ്പരം സ്നേഹമുത്തമേകുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

പരസ്പരം സ്നേഹമുത്തമേകുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
Mohanlal | Mammootty | Vanitha Awards

മലയാളികളുടെ അഭിമാനതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന് മമ്മൂട്ടി ഇച്ചാക്കയാണ്, മമ്മൂട്ടിയ്ക്ക് ലാലുവും. ഇരുവരുടെയും ഫാൻസ് തമ്മിൽ പോർവിളിക്കുമ്പോഴും മത്സരബുദ്ധിയോടെ പരസ്പരം ചളിവാരിയെറിയാൻ ശ്രമിക്കുമ്പോഴും, അതിനുമെല്ലാമപ്പുറമാണ് ഇരുവരും പങ്കിടുന്ന സൗഹൃദം. രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ആ സൗഹൃദം, മക്കളിലേക്കും കുടുംബത്തിലേക്കുമൊക്കെ വളർന്ന ഒരപൂർവ്വ ബന്ധമാണത്. 

Advertisment

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന വേദികൾ മലയാളികളെ സംബന്ധിച്ച് ആഘോഷത്തിന്റെ പൂർണത സമ്മാനിക്കുന്നതാണ്. സൂര്യചന്ദ്രന്മാരെ പോലെ ഇരുവരും ഒന്നിച്ചെത്തുന്ന അത്തരം ഓരോ മുഹൂർത്തങ്ങളും സിനിമാപ്രേമികൾ ആഘോഷമാക്കാറുണ്ട്.

തിങ്കളാഴ്ച അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന വനിത ഫിലിം അവാർഡ്സും താരരാജാക്കന്മാർ ഒരുമിച്ച ഹൃദ്യമായ ചില മുഹൂർത്തങ്ങൾക്കാണ് സാക്ഷിയായത്.

Advertisment

തന്റെ ലാലുവിന്റെ കവിളിൽ ഉമ്മ നൽകുന്ന മമ്മൂട്ടി, ഇച്ചാക്കയ്ക്ക് ആ ഉമ്മ തിരിച്ചേകുന്ന മോഹൻലാൽ.... ആ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

മോഹൻലാൽ- മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് ഏറെ നാളായി മലയാളസിനിമയുടെ സഞ്ചാരവും. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് ഈ താരരാജാക്കന്മാർ.  ‘നീലനുണ്ടായതു കൊണ്ട് മാത്രമാണ് മുണ്ടയ്ക്കൽ ശേഖരനുണ്ടായതെന്ന’ രഞ്ജിത്ത് ചിത്രം ‘രാവണപ്രഭു’വിലെ നെപ്പോളിയൻ കഥാപാത്രത്തിന്റെ തിരിച്ചറിവു പോലെയൊരു പരസ്പരപൂരകമായ ദ്വന്ദമാണത്.

നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും. പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്.  പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ തമ്മിലുള്ള സൗഹൃദം പിൻഗാമികൾക്കും ഒരു മാതൃകയാവുകയാണ്. 

Read More Entertainment Stories Here

Mohanlal Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: