scorecardresearch

ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ

"എല്ലാവരും തമ്പിയെ ചെറുപ്രായത്തിൽ നന്നായി, സ്നേഹത്തോടെ നോക്കണം. അടിക്കരുത്, വഴക്കു പറയരുത്, അല്ലെങ്കിൽ അവൻ വളർന്ന് വന്നാൽ അത് തിരിച്ചു ചെയ്യും," എന്നായിരുന്നു ധനുഷിന്റെ പ്രസംഗത്തിന് സെൽവരാഘവന്റെ മറുപടി

"എല്ലാവരും തമ്പിയെ ചെറുപ്രായത്തിൽ നന്നായി, സ്നേഹത്തോടെ നോക്കണം. അടിക്കരുത്, വഴക്കു പറയരുത്, അല്ലെങ്കിൽ അവൻ വളർന്ന് വന്നാൽ അത് തിരിച്ചു ചെയ്യും," എന്നായിരുന്നു ധനുഷിന്റെ പ്രസംഗത്തിന് സെൽവരാഘവന്റെ മറുപടി

author-image
Entertainment Desk
New Update
Dhanush | Selvaraghavan

ധനുഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രായൺ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെ.  2017 പുറത്തിറങ്ങിയ പാ പാണ്ടിക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമായ രായൺ ഒരു ആക്ഷൻ ത്രില്ലറാണ്. ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് രായണിന്. 

Advertisment

സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ധനുഷിനെ കൂടാതെ എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ, സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.  'രായൺ' ജൂലൈ 26ന് തിയേറ്ററുകളിലെത്തും. 

രായണിന്റെ പ്രമോഷൻ തിരക്കിലാണ് ധനുഷ്. അടുത്തിടെ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടയിൽ ധനുഷ് തന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എന്നെ അഭിനേതാവാക്കിയത് എൻ്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവനാണ്. നിങ്ങളാണ് എന്റെ ആശാൻ, എൻ്റെ ഗുരു. സിനിമ മാത്രമല്ല, അദ്ദേഹമെന്നെ  ക്രിക്കറ്റ് പഠിപ്പിച്ചു, ലോകം കാണിച്ചു തന്നു, ജീവിക്കാനും ജീവിതത്തിൽ പോരാടാനും എന്നെ പഠിപ്പിച്ചു," ധനുഷ് പറഞ്ഞു. 

ധനുഷിന്റെ ആദ്യ ഹിറ്റ് ചിത്രമായ  പുതുപേട്ടൈ സംവിധാനം ചെയ്തത് സെൽവരാഘവൻ ആയിരുന്നു. ഓഡിയോ ലോഞ്ചിനിടെ സെൽവരാഘവനൊപ്പം വർക്ക് ചെയ്ത പഴയ ചില ഓർമകളും ധനുഷ് പങ്കുവച്ചു.  രായണിൻ്റെ ചിത്രീകരണ വേളയിൽ മറ്റ് അഭിനേതാക്കളുടെ സീനുകൾ രണ്ടാമത് എടുക്കേണ്ടി വന്നാൽ തനിക്ക് ദേഷ്യം വരുമെന്നും എന്നാൽ സെൽവരാഘവന്റെ സീനുകൾ ആണെങ്കിൽ തനിക്കു സന്തോഷമാണെന്നും ധനുഷ് പറഞ്ഞു. അതിനു പിന്നിലെ രസകരമായ കാരണവും ധനുഷ് വെളിപ്പെടുത്തി. 

Advertisment

"ഞാൻ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിച്ചിരുന്നപ്പോൾ അദ്ദേഹമെന്നെ വഴക്കു പറഞ്ഞിരുന്നു, ചിലപ്പോഴൊക്കെ തല്ലിയിരുന്നു, ഭയങ്കരമായി ടോർച്ചർ ചെയ്തിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളെ ഡയറക്ട് ചെയ്യുമ്പോൾ, ദേഷ്യപ്പെടുമ്പോൾ എനിക്ക് തോന്നുന്ന സന്തോഷം വലുതാണ്. ഓരോരോ തവണയും നിങ്ങൾ വൺ മോർ, വൺ മോർ എന്നു പറയുമ്പോൾ മനസ്സിൽ വലിയ ആനന്ദമാണ്. മറ്റു ആർട്ടിസ്റ്റുകൾ ഒറ്റ ടേക്കിൽ ശരിയാക്കുമ്പോൾ സന്തോഷം തോന്നും. പക്ഷേ നിങ്ങൾ ശരിയാക്കുമ്പോൾ, ശ്ശെടാ, ഒന്നൂടി ടോർച്ചർ ചെയ്യാമായിരുന്നു എന്നാണ് തോന്നുക. കണ്ണു നാലു തവണ മിന്നണം, പുരികം ഒരു വശത്തു മാത്രം മുകളിലേക്ക് പൊക്കണം. ഇതുപോലെയിരിക്കണം, ഇതുപോലെ നടക്കണം.. സാർ തെരിയ്താ? ഇത് തമ്പി, അത് ആക്റ്റർ," ധനുഷിന്റെ വാക്കുകളിങ്ങനെ.  ധനുഷിന്റെ വാക്കുകളെ ചിരിയോടെയാണ് സെൽവരാഘവനും സദസ്സും ഏറ്റെടുത്തത്.  

സെൽവരാഘവൻറെ  മറുപടി പ്രസംഗവും രസകരമാണ്.  "എല്ലാവരും തമ്പിയെ ചെറുപ്രായത്തിൽ നന്നായി, സ്നേഹത്തോടെ നോക്കണം. അടിക്കരുത്, വഴക്കു പറയരുത്, എപ്പോഴും സന്തോഷത്തോടെ വെക്കണം. കാരണമെന്താണെന്നുവച്ചാൽ, അല്ലെങ്കിൽ അവൻ വളർന്ന് വന്നാൽ അത് തിരിച്ചു ചെയ്യും, അതിനാൽ ജാഗ്രതയോടെ നോക്കണം."

സഹോദരങ്ങൾക്കിടയിലെ ബോണ്ടും കുസൃതിയുമൊക്കെ ആസ്വദിക്കുകയാണ് ആരാധകരും. ഇതു ചിന്ന തമ്പിയുടെ മധുര പ്രതികാരമെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Read More


Dhanush

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: